കാർഷിക പൂരത്തിന് കൊടിയേറി


സുസ്ഥിര തൃത്താലയുടെ ഭാഗമായുള്ള കാർഷിക കാർണിവലിൻ്റെയും ജില്ലാതല കർഷക ചന്തയുടെയും ഉദ്ഘാടനം മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. 

ദീർഘ വീക്ഷണത്തോടെ തൃത്താല മണ്ഡലത്തിൽ നടപ്പാക്കുന്ന സുസ്ഥിര തൃത്താല മോഡൽ പദ്ധതി കേരളത്തിന് പുറത്തും മാതൃകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നെല്ലിൻ്റെ താങ്ങുവില നൽകുന്ന സംസ്ഥാനമാണ് കേരളം. പ്രതിസന്ധിക്കിടയിലും ഓണത്തിന് മുമ്പ് നെൽ കർഷകർക്ക് താങ്ങുവില നൽകാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി അധ്യക്ഷനായി. ജില്ലാ കലക്ടർ എം.എസ് മാധവിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. നവകേരളം ജില്ലാ കോർഡിനേറ്റർ പി.സെയ്തലവി പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റുമാരായ പി.ബാലൻ, വി.വി ബാലചന്ദ്രൻ, ഷറഫുദ്ദീൻ കളത്തിൽ, കെ.മുഹമ്മദ്, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ എസ്.അറുമുഖ പ്രസാദ്, കൃഷി അസി. ഡയറക്ടർ കെ.മാരിയത്ത് കിബിത്തിയ്യ തുടങ്ങിയവർ പങ്കെടുത്തു. കാർഷിക കാർണിവല്ലിൻ്റെ ഭാഗമായി വിപണനമേള, പ്രദർശന മേള, സെമിനാറുകൾ, പ്രാദേശിക തനത് കലാ കായിക പരിപാടികൾ, ഭക്ഷ്യമേള എന്നിവയും സെപ്റ്റംബർ മൂന്ന് വരെ ഉണ്ടാവും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം