മേഴത്തൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ റോവർ റേഞ്ചർ യൂണിറ്റ് ഉദ്ഘാടനം ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ലാ സെക്രട്ടറി പി.അബ്ദുൽ നാസർ നിർവഹിച്ചു.
തൃത്താല ഗ്രാമപഞ്ചായത്ത് അംഗം പത്തിൽ അലി അധ്യക്ഷത വഹിച്ചു. സംസ്ഥാന അവാർഡ് നേടിയ ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ജില്ലാ കമ്മീഷണർ പി.അൻവറിനെ ചടങ്ങിൽ ആദരിച്ചു.
സ്കൂൾ പ്രിൻസിപ്പൽ പി.ബി ഷെൽജ, പി.ടി.എ പ്രസിഡന്റ് എം.ഉമാശങ്കർ, എസ്.എം.സി ചെയർമാൻ പി.എം മോഹൻദാസ്, സ്കൂൾ പ്രധാന അധ്യാപകൻ ഉണ്ണികൃഷ്ണൻ, മുൻ ഗൈഡ് ക്യാപ്റ്റൻ വി.അമ്പിളി, ജയദേവൻ മാസ്റ്റർ, ജിജി ടീച്ചർ, രാജേഷ് മാസ്റ്റർ, റേഞ്ചർ ലീഡർ മീര ടീച്ചർ, റോവർ ലീഡർ രഞ്ജിത്ത് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
Tags
Education
