പട്ടാമ്പിയിൽ യു.ഡി.എഫ് നേതാക്കൾക്ക് നേരെ സി.പി.എം പട്ടാമ്പി ഏരിയാ സെക്രട്ടറി കൊലവിളി പ്രസംഗം നടത്തിയെന്നാരോപിച്ച് യു.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി.
പ്രതിഷേധ പ്രകടനത്തിന് നേതാക്കളായ കെ.പി വാപ്പുട്ടി, ജിതേഷ് മോഴിക്കുന്നം, റിയാസ് മുക്കോളി, ഇ.മുസ്തഫ, കമ്മുക്കുട്ടി എടത്തോൾ, പി.കെ ഉണ്ണികൃഷ്ണൻ, കെ.ആർ നാരായണസ്വാമി, മുഹമ്മദലി മറ്റാംതടം, അഡ്വ.രാമദാസ്, എം.രാധാകൃഷ്ണൻ, കെ.ടി.എ ജബ്ബാർ, സി.എ സാജിത്, എ.പി രാമദാസ്, റഷീദ് കൈപ്പുറം, കെ.ടി കുഞ്ഞിമുഹമ്മദ്, കെ.ഷാജി, അസീസ് പട്ടാമ്പി, ജയശങ്കർ കൊട്ടാരത്തിൽ, ഇസ്മയിൽ വിളയൂർ, ഉമ്മർ കിഴായൂർ, കെ.ബഷീർ, ടി.പി ഉസ്മാൻ, ടി.കെ ഷുക്കൂർ തുടങ്ങിയവർ നേതൃത്വം നൽകി.
Tags
രാഷ്ട്രീയം
