പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ ക്ലാസ്

 

പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കാണിയ്ക്കമാതാ കോൺവെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥിനികൾക്കായി മോട്ടിവേഷൻ ക്ലാസും, സ്വയംപ്രതിരോധ പരിശീലനവും സംഘടിപ്പിച്ചു.

പാലക്കാട് ജില്ലാ അഡിഷണൽ സൂപ്രണ്ട് ഓഫ് പോലീസ് എസ്.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.

തുടർന്ന് ഡിഫൻസ് ടീം അംഗങ്ങളായ ASI സരള, ASI ജമീല, SCPO അമ്പിളി, CPO ഉഷസ്, CPO ബിന്ദു, CPO സജിത എന്നിവർ സ്വയംപ്രതിരോധ ക്ലാസുകൾക്ക് നേതൃത്വം നൽകി. 

വിദ്യാർഥിനികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും അടിയന്തിര സാഹചര്യങ്ങളിൽ സ്വയം രക്ഷിക്കാനുള്ള കഴിവ് നേടാനും ഈ ക്ലാസുകൾ സഹായിച്ചു.

പരിപാടിയിൽ പ്രിൻസിപ്പൽ ഡോ.നിർമൽ, അധ്യാപികമാരായ സജ, അനിത എന്നിവർ സംസാരിച്ചു. 250ഓളം വിദ്യാർഥിനികൾ ക്ലാസിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം