മുൻമന്ത്രിയും നിയമസഭ സ്പീക്കറുമായ മുതിർന്ന കോൺഗ്രസ് നേതാവ് പി.പി. തങ്കച്ചൻ (86) ഓർമ്മയായി. കെ.പി.സി.സി അധ്യക്ഷനായും ഒന്നര പതിറ്റാണ്ടോളം യു.ഡി.എഫ് കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്.
ശ്വാസകോശ അണുബാധയെത്തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകീട്ട് 4.30നാണ് അന്ത്യം.
ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെ പെരുമ്പാവൂർ ഒന്നാംമൈലിൽ ആശ്രമം ഹൈസ്കൂളിന് സമീപത്തെ വീട്ടിൽ എത്തിക്കും.
രാവിലെ 11 മുതൽ വീട്ടിൽ പൊതുദർശനം. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് നെടുമ്പാശ്ശേരി അകപ്പറമ്പ് മാർശാബോർ അഫ്രോത്ത് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.
ഭാര്യ: പരേതയായ ചേലോട് തക്കിരിയിൽ തങ്കമ്മ. മക്കൾ: ഡോ.രേഖ (മൗലാന ഹോസ്പിറ്റൽ, പെരിന്തൽമണ്ണ), വർഗീസ് പി.തങ്കച്ചൻ, ഡോ.രേണു (തോമസ് ഡെന്‍റൽ സെന്‍റർ, ഷാർജ).
മരുമക്കൾ: ഡോ.സാമുവൽ കോശി (മൗലാന ഹോസ്പിറ്റൽ, പെരിന്തൽമണ്ണ),
ഡോ.തോമസ് കുര്യൻ (തോമസ് ഡെന്‍റൽ സെന്‍റർ, ഷാർജ), ഡെമിന (ചെല്ലിയാംപുറം, ചെറുകുന്നം).
