ധാരണാ പത്രം ഒപ്പിട്ടു

ശ്രീനാരായണഗുരു ഓപ്പൺ യൂനിവേഴ്സിറ്റിയും പട്ടാമ്പി എം.ഇ.എസ് കോളെജും ധാരണാപത്രം ഒപ്പിട്ടു. ശ്രീനാരായണഗുരു ഓപ്പൺ യൂനിവേഴ്സിറ്റിയും പട്ടാമ്പി എം.ഇ.എസ് കോളെജും ധാരണാപത്രം ഒപ്പിട്ടു.  ഓപ്പൺ യൂനിവേഴ്സിറ്റിയുടെ ലേണിംഗ് സപ്പോർട്ട് സെൻ്ററായി പട്ടാമ്പി ആമയൂർ എം.ഇ.എസ് കോളേജിന് അംഗീകാരം ലഭിച്ചതിനെ തുടർന്നാണ് അക്കാദമിക സഹകരണത്തിനായുള്ള ധാരണപത്രം ഒപ്പിട്ടത്. തൃശൂർ പാറമേക്കാവ് ആർട്സ് ആൻ്റ് സയൻസ് കോളേജ് ഹാളിലായിരുന്നു ചടങ്ങ്. പത്തിരിപ്പാല മൗണ്ട്സീന കോളേജും ധാരണാപത്രം ഒപ്പുവെച്ചു. 

വൈസ് ചാൻസലർ ഡോ. വി.പി ജഗതിരാജ്, രജിസ്ട്രാർ ഡോ.എ.പി. സുനിത, സിണ്ടിക്കേറ്റ് മെമ്പർ പി.ഹരിദാസ്, പട്ടാമ്പി പ്രാദേശിക കേന്ദ്രം ഡയറക്ടർ ഡോ.എൻ.എ  ജോജോമോൻ, പട്ടാമ്പി എം.ഇ.എസ് കോളെജ് പ്രിൻസിപ്പൽ ഡോ.അബ്ദു പതിയിൽ, വൈസ് പ്രിൻസിപ്പൽ വി.പി ഗീത, മൗണ്ട് സീന അഡ്മിനിസ്ട്രേറ്റർ എൻ.പി റാഫി, കോ-ഓഡിനേറ്റർ പി.പ്രസാദ്, പാറമേക്കാവ് കോളെജ് പ്രിൻസിപ്പൽ ഡോ. സുശീല മേനോൻ കോ- ഓഡിനേറ്റർ ഡോ.എ.നിഷ തുടങ്ങിയവർ സംബന്ധിച്ചു.

വിദൂര വിദ്യാഭ്യാസത്തിന് മാത്രമായി കേരളത്തിൽ ആരംഭിച്ച ആദ്യ സർവ്വകലാശാലയാണ് ശ്രീ നാരായണ ഗുരു ഒപ്പൺ യൂനിവേഴ്സിറ്റി. കേരളത്തിലെ വിവിധ യൂനിവേഴ്സിറ്റികൾ നടത്തുന്ന ബിരുദ, ബിരുദാനന്തര ബിരുദ, ഹ്വസ്വ കാല കോഴ്സുകളായി 32ൽ പരം പഠന വിഭാഗങ്ങൾ ഇവിടെയുണ്ട്. എല്ലാ പ്രോഗ്രാമുകളും യൂ.ജി.സി  അംഗീകരിച്ചതും  അന്തർദേശീയ അംഗീകാരമുള്ളവയുമാണ്.  പി.എസ്.സി, യു.പി.എസ്.സി, എസ്.എസ്.സി തുടങ്ങി എല്ലാ റിക്രൂട്ടിങ് ഏജൻസികളും അംഗീകരിക്കുന്നതുമാണ്.  നിലവിൽ ഏതെങ്കിലും പ്രോഗ്രാം പഠിച്ച് കൊണ്ടിരിക്കുന്നർക്ക്  ഇവിടെ മറ്റൊരു പ്രോഗ്രാം ചെയ്യുന്നതിനും അവസരമുണ്ട്.  

പ്ലസ്ടുവിന് ഏതു വിഷയം പഠിച്ചവർക്കും ഇഷ്ടമുള്ള വിഷയത്തിൽ ബിരുദ പഠനത്തിന് ഓപ്പൺ യൂനിവേഴ്സിറ്റി അവസരമൊരുക്കുന്നു.  ഇ-ഗ്രാന്റ്സിന് അർഹതയുള്ളവർക്ക് സ്കോളർഷിപ്പിനും അപേക്ഷിക്കാവുന്നതാണ്.  ജോലി ചെയ്യുന്നവർ, ഗൃഹസ്തർ, തൊഴിൽ രഹിതർ എന്നിവർക്കെല്ലാം കോഴ്സിന് ചേരാവുന്നതാണ്. 

പരീക്ഷ എഴുതുവാൻ ഹാജർ നിർബന്ധമില്ല. വിദഗ്ധരായ,  അധ്യാപകരുടെ നിർദേശങ്ങളും, ഫ്ലിപ് ബുക്കും, ശാസ്ത്രീയമായി നിർമിച്ചീട്ടുള്ള സ്റ്റഡി മെറ്റീരിയലുകളും, വിപുലമായ ലേർണർ സപ്പോർട്ട് സിസ്റ്റവും  സെന്ററുകളിൽ ലഭ്യമാവും. ഓപ്പൺ യൂനിവേഴ്സിറ്റി നിലവിൽ വന്നതോടെ കേരളത്തിലെ എല്ലാ സർവ്വകലാശാലകളും വിദൂര വിദ്യാഭ്യാസ രീതി നിർത്തിവച്ചിരിക്കുകയാണ്.

ബിരുദ, ബിരുദാനന്തര വിഷയങ്ങൾക്ക് ഡിസ്റ്റൻസ് പഠന രീതി  തെരെഞ്ഞടുക്കുന്നവരുടെ എണ്ണം വർദ്ധിച്ചത് കൊണ്ടാണ്, നിലവിലെ സെൻ്ററുകൾക്ക് പുറമെ ജില്ലയിൽ പട്ടാമ്പി എം.ഇ.എസിലും പത്തിരിപ്പാല മൗണ്ട് സീന കോളെജിലും പുതിയ സെൻ്ററുകൾ അനുവദിച്ചിട്ടുള്ളത്. 

എം.എ ഇംഗ്ലീഷ്, മലയാളം, എം.കോം, ബി.കോം, ബി.സി.എ , ബി.എസ്.സി ഡാറ്റ സയൻസ്, ബി.എ മലയാളം, ഇംഗ്ലീഷ് അറബിക്, ഹിന്ദി, സംസ്കൃതം, അഫ്സലുൽ ഉലമ തുടങ്ങിയ കോഴ്സുകൾക്കാണ് ആദ്യ ഘട്ടത്തിൽ എം.ഇ.എസിൽ സെൻ്ററുണ്ടാവുക.   

കോഴ്സുകൾക്ക് ചേരുന്നവർക്കുള്ള കോണ്ടാക്ട് ക്ലാസുകൾ ഒഴിവ് ദിവസങ്ങളിൽ ഇവിടെ നടക്കും. പരീക്ഷാ സെൻ്ററായും എം.ഇ.എസിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. പ്രവേശനത്തിനുള്ള അപേക്ഷ ഓൺലൈൻ വഴിയാണ് നൽകേണ്ടത്. ഈ മാസം 25വരെ അപേക്ഷിക്കാം.  8593050100, 9946727648,  9446463491.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം