മുളയങ്കാവ് മാധവനാശാൻ സ്‌മാരക പുരസ്കാരം കലാമണ്ഡലം ഗുരുവായൂർ രാജന്.

ചെണ്ടയിലെ മികവു തെളിയിച്ച കലാകാരന്മാർക്ക് നൽകി വരുന്ന മാധവ പുരസ്‌കാരം ഇത്തവണ കലാമണ്ഡലം ഗുരുവായൂർ രാജന് സമ്മാനിക്കും.

മാധവ വാദ്യ വിദ്യാലയം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 2ന് വ്യാഴാഴ്‌ച രാവിലെ 9ന് മുളയങ്കാവ് സുബ്രഹ്മണ്യൻ കോവിലിൽ നടത്തുന്ന ചടങ്ങിൽ കലാസാഹിത്യ സാമൂഹിക രംഗത്തെ പ്രഗത്ഭരുടെ സാന്നിധ്യത്തിൽ പുരസ്‌കാരം സമ്മാനിക്കും.

വള്ളുവനാട്ടിലെ കലാസാഹിത്യരംഗത്തെ നിറസാന്നിധ്യമായ എഴുവന്തല ശ്രീരാമജയം രാമചന്ദ്രൻ നായരുടെ ഓർമ്മയ്ക്ക് മക്കളും കുടുംബാംഗങ്ങളുമാണ് പുരസ്‌കാരം സമർപ്പിക്കുന്നത്. 

10,000 രൂപയും മൊമെന്റോയും കീർത്തി ഫലകവും പൊന്നാടയും അടങ്ങിയതാണ് പുരസ്കാരമെന്ന് സെക്രട്ടറി മുളയങ്കാവ് അരവിന്ദാക്ഷൻ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം