വട്ടേനാട് ഗവ.വൊക്കേഷനൽ ഹയർ സെക്കൻ്ററി സ്കൂളിൽ കരിയർ ഗൈഡൻസ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്കായി 'കരിയർ പ്ലാനിങ്ങ്' എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു.
കരിയർ ഗൈഡൻസ് ആൻ്റ് അഡോളസൻ്റ് സെൽ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലാ കൺവീനർ ടി.ഹാഷിം ക്ലാസെടുത്തു.
പ്രിൻസിപ്പൽ ഇൻ ചാർജ് അഞ്ജന, കരിയർ ഗൈഡ് എം.പ്രദീപ്, അധ്യാപകരായ ജി.സുജിത, പി പ്രശാന്തി, കെ.വിഷ്ണു മോഹൻ വിദ്യാർത്ഥികളായ പി.എസ് ഋതിക, പി.പി റാസിക് സഹദുള്ള, പി.പി ആകാശ് എന്നിവർ നേതൃത്വം നൽകി.
Tags
Education
