സംസ്ഥാന ജൈവ വൈവിധ്യ ബോർഡിൻ്റെ സഹകരണത്തോടെ മുതുതല ഗ്രാമപഞ്ചായത്ത് ബി.എം.സിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പ്രാദേശിക മത്സ്യയിന സംരക്ഷണ പദ്ധതി പ്രവർത്തനം തുടങ്ങി.
മുതുതല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.ആനന്ദവല്ലി ഉദ്ഘാടനം നിർവഹിച്ചു. സ്ഥിരം സമിതി ചെയർപേഴ്സൺ എം.സുബൈദ അധ്യക്ഷത വഹിച്ചു. ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോ- ഓഡിനേറ്റർ വി.സിനിമോൾ പദ്ധതി വിശദീകരിച്ചു. ബി.എം.സി കൺവീനർ പി.എൻ പരമേശ്വരൻ സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.കെ രാജേന്ദ്രൻ നന്ദിയും പറഞ്ഞു.
പെരുമുടിയൂരിലെ ഇടലക്കുളം ശുചീകരിച്ച് പ്രാദേശിക മത്സ്യയിനങ്ങളെ നിക്ഷേപിക്കൽ, കുളത്തിനു സമീപം ഔഷധ തോട്ടം നിർമ്മിക്കൽ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജില്ലയിലെ ഏക മാതൃകാ പദ്ധതിയുടെ ചുമതല ധനശ്രീ കുടുംബശ്രീ യൂണിറ്റ് ആണ് നിർവഹിക്കുന്നത്.
Tags
പ്രാദേശികം
