തൃത്താല ബ്ലോക്ക് ക്ഷീര കർഷക സംഗമം ഒക്ടോബർ 4ന് കറുകപുത്തൂരിൽ

ക്ഷീരവികസന വകുപ്പ്, തൃത്താല ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്കിലെ പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങൾ എന്നിവ സംയുക്തമായാണ്  ഈ വർഷത്തെ തൃത്താല ബ്ലോക്ക് ക്ഷീര കർഷക സംഗമം സംഘടിപ്പിക്കുന്നത്.  ചാത്തനൂർ ക്ഷീരോല്‌പാദക സഹകരണ സംഘമാണ് സംഗമത്തിന് ആതിഥേയത്വം വഹിക്കുന്നതെന്ന് സ്വാഗത സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഒക്ടോബർ 4 ശനിയാഴ്ച രാവിലെ 9ന് കറുകപുത്തൂർ ഷംല പാലസിൽ നടക്കുന്ന പരിപാടിയിൽ ക്ഷീര പ്രദർശനം, ഡയറി ക്വിസ്, ക്ഷീര വികസന സെമിനാർ, തത്സമയ പാൽ ഉല്പന്ന നിർമ്മാണം, ക്ഷീരമേഖലയിലെ സംരംഭകത്വ സാധ്യതകൾ, ഓഡിറ്റ് ന്യൂനതാ പരിഹാരം, സമ്മാന വിതരണം, മുതിർന്ന ക്ഷീര കർഷകരെ ആദരിക്കൽ, ക്ഷീരകർഷക പൊതുസമ്മേളനം  എന്നിവ നടക്കും.

ശനി രാവിലെ 11ന്  തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.പി റജീന പൊതു സംഗമം ഉദ്ഘാടനം ചെയ്യും. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  ടി.സുഹറ അദ്ധ്യക്ഷത വഹിക്കും.

സംഗമത്തിൽ തദ്ദേശ സ്ഥാപന പ്രതിനിധികൾ, മിൽമ പ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രമുഖർ, 24 ക്ഷീര സംഘകളിൽ നിന്നായി  350 ഓളം പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന്  സംഘാടകർ അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ ടി.പി സെയ്തലവി, സ്വാഗത സംഘം കൺവീനർ തൃത്താല ക്ഷീരവികസന ഓഫീസർ ടി.കെ പ്രസന്ന, ചാലിശ്ശേരി ക്ഷീരസംഘം  പ്രസിഡൻ് പി.ബി സുനിൽകുമാർ, ആലൂർ ക്ഷീരസംഘം പ്രസിഡൻ്റ് എ.പി ശക്തി, കോതച്ചിറ ക്ഷീരസംഘം പ്രസിഡൻ്റ് സി.കെ കുട്ടിനാരയണൻ   എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം