അമൃതാനന്ദമയി മഠം നൽകുന്ന അമൃതകീർത്തി പുരസ്കാരം ഏതാനും ദിവസം മുമ്പാണ് പി.ആർ നാഥന് ലഭിച്ചത്. 1,23,456 രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപ്പന ചെയ്ത സരസ്വതി ശില്പവും പ്രശംസ പത്രവുമടങ്ങുന്ന പുരസ്കാരം കേന്ദ്രമന്ത്രി ജെ.പി നദ്ദയിൽ നിന്നും കഴിഞ്ഞ ദിവസം പി.ആർ നാഥൻ ഏറ്റുവാങ്ങിയിരുന്നു.
അവാർഡുമായി ജന്മഗ്രാമത്തിലെത്തിയ പി.ആർ നാഥനെ പട്ടാമ്പി കിഴായുരിലെ ശ്രീശൈലം റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ആദരിച്ചു. കിഴായൂരിലെ അക്ഷരാശ്രമത്തിൽ ചേർന്ന ചടങ്ങിൽ റസിഡൻസ് അസോസിയേഷൻ സെക്രട്ടറി ബാലൻ പൊന്നാട ചാർത്തി. ശ്രീശൈലം രക്ഷാധികാരി മുരളീധരൻ, ഷീല ബാബു, പുഷ്പലത ടീച്ചർ, രാജൻ പയ്യനാട്ട്, ഉമ്മർ, ബീനാദാസ് എന്നിവർ നേതൃത്വം നൽകി.
കിഴായൂർ ഗ്രാമം തനിയ്ക്ക് നൽകിയ പ്രചോദനമാണ് 70 ഓളം കൃതികൾ എഴുതാൻ സഹായിച്ചതെന്ന് മറുപടി പ്രസംഗത്തിൽ നാഥൻ പറഞ്ഞു. തനിയ്ക്ക് കഥയും കഥാപാത്രങ്ങളേയും തന്നത് ജന്മനാടാണ്. കോഴിക്കോട്ടാണ് താമസമെങ്കിലും മനസ്സ് കൊണ്ട് എപ്പോഴും കിഴായൂരിലാണ് താനെന്നും നാഥൻ പറഞ്ഞു.

കിഴായുരിലെ ഗ്രാമീണ കഥാപാത്രങ്ങളെ PR നാഥന്റെ കഥകളിലുടനീളം കാണാവുന്നതാണ്.. ചാട്ടയിലും കരിമരുന്നിലും തുടങ്ങി എണ്ണമറ്റ ചെറുകഥകളിലുമെല്ലാം ആ കഥാപാത്രങ്ങളുണ്ട്. ജന്മനാട് തന്നെയാണ് എല്ലാ എഴുത്തുകാരുടെയും പ്രചോദന കേന്ദ്രം എന്നത് ശരിയാണ്.
മറുപടിഇല്ലാതാക്കൂ