പാലക്കാട് ജില്ലാ സ്‌കൂൾ കായികമേളയ്ക്ക് ചാത്തനൂരിൽ ഒരുക്കം പൂർത്തിയായി: മത്സരങ്ങൾ ചൊവ്വാഴ്ച രാവിലെ 7ന് തുടങ്ങും.

പാലക്കാട് ജില്ലാ സ്കൂൾ കായികമേള ചൊവ്വാഴ്ച രാവിലെ ഏഴിന് 3000 മീറ്റർ മത്സരത്തോടെ ചാത്തനൂർ ജി.എച്ച്.എസ് സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ കൂറ്റനാട് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഒമ്പത് മണിക്ക് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ സലീന ബീവി കായിക മേളയുടെ പതാക ഉയർത്തും. തുടർന്ന് പി.മമ്മിക്കുട്ടി എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.വി.പി റജീന അധ്യക്ഷത വഹിക്കും.

മൂവായിരത്തോളം കായിക പ്രതിഭകൾ മൂന്ന് ദിവസങ്ങളിൽ മാറ്റുരയ്ക്കും. മേള വ്യാഴാഴ്‌ച സമാപിക്കും. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ബിനുമോൾ സമാപന പരിപാടി ഉദ്ഘാടനം ചെയ്യും.

100 മീറ്റർ, 400 മീറ്റർ, 800 മീറ്റർ, 1,500 മീറ്റർ, 1,600 മീറ്റർ, 3,000മീറ്റർ ഓട്ടം, 400 മീറ്റർ റിലേ, ലോങ്ജമ്പ്, ഹൈജമ്പ്, ഷോട്ട്പുട്ട്, ജാവലിൻ ത്രോ, ഡിസ്കസ് ത്രോ, ഹാമർ ത്രോ, മൂന്ന്, അഞ്ച് കിലോമീറ്റർ നടത്തം, ട്രിപ്പിൾ ജമ്പ്, പോൾവാൾട്ട് തുടങ്ങിയ 98 ഇന മത്സരങ്ങളിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മൂവായിരത്തോളം വിദ്യാർഥികൾ മാറ്റുരയ്ക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. 

കായിക മേളയുടെ ലോഗോ പ്രകാശനവും പ്രസ് ക്ലബിൽ നടന്നു. പ്രചാരണ കമ്മിറ്റി അധ്യക്ഷ പി.ഷീബ, ഒറ്റപ്പാലം DEO സിജു തോമസിന് ലോഗോ കൈമാറി പ്രകാശനം നിർവഹിച്ചു. ആലത്തൂർ എരിമയൂർ GHSS അധ്യാപകൻ ടി.പി സന്തോഷ് കുമാറാണ് ലോഗോ ഡിസൈൻ ചെയ്തത്.

ഒറ്റപ്പാലം DEO സിജു തോമസ് KAS, തൃത്താല AEO കെ.പ്രസാദ്, കായികാധ്യാപക പ്രതിനിധി കെ.കൃഷ്ണൻ, പബ്ലിസിറ്റി ചെയർ പേഴ്സൺ പി.ഷീബ, കൺവീനർ പി.എസ് വിനീത്  എന്നിവർ വാർത്താ സമ്മേളനത്തിലും ലോഗോ പ്രകാശന ചടങ്ങിലും പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം