ക്രിക്കറ്റ് ബാറ്റുകൊണ്ട് അമ്മാവനെ അടിച്ചു കൊലപ്പെടുത്തി.

തിരുവനന്തപുരം മണ്ണന്തല അമ്പഴംകോട് ആണ് സംഭവം. മദ്യലഹരിയിൽ യുവാവ് അമ്മാവനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. പുതുച്ചിയിൽ പുത്തൻവീട്ടിൽ സുധാകരനെ (80) ആണ് സഹോദരിയുടെ മകൻ രാജേഷ് അടിച്ചു കൊന്നത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം.

മദ്യലഹരിയിലായിരുന്ന രാജേഷ് അമ്മാവൻ സുധാകരനുമായി വാക്കുതർക്കമുണ്ടാകുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.  കൊല്ലപ്പെട്ട സുധാകരൻ്റെ സഹോദരി വിനോദിനി അഞ്ചുദിവസം മുൻപ് മരണപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് മരണാനന്തര ചടങ്ങുകൾ നടന്നത്.

രാജേഷിനെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ് രാജേഷ്. അടിപിടി, പടക്കം ഏറ് തുടങ്ങിയ നിരവധി കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.  രാജേഷിനെ ചോദ്യം ചെയ്ത് വരികയാണെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം