എഡ്യുക്കേഷൻ കോംപ്ലക്സ് ഉദ്ഘാടനവും ബഡ്സ് സ്കൂൾ താക്കോൽ ദാനവും.

കെ.എൻ.എം വിളത്തൂർ യൂനിറ്റ് നിർമ്മിച്ച പറളിയിൽ ഇസ്മായിൽ മൗലവി മെമ്മോറിയൽ  എഡുക്കേഷൻ കോംപ്ലക്സിൻ്റെ ഉദ്ഘാടനം  കെ.എൻ.എം സംസ്ഥാന ഉപാധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ  നിർവ്വഹിച്ചു.

കോംപ്ലക്സിൽ മദ്രസക്ക് പുറമെ മർഹും ആണിക്കൽ മൊയ്തീൻകുട്ടി ഹാജി ബ്ലോക്കിൽ ആരംഭിക്കുന്ന ബഡ്സ് സ്കൂൾ ബ്ലോക്കിൻ്റെ താക്കോൽ, തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ എ അസീസിന്, പ്രൊഫ. മുഹമ്മദ് നജീബ് കൈമാറി. കെ.ജെ.യു ട്രഷറർ എ.കെ. ഈസ അബൂബക്കർ മദനി അധ്യക്ഷനായി. 

അലി ശാക്കിർ മുണ്ടേരി മുഖ്യപ്രഭാഷണം നടത്തി. ഡോ.പി.എം ഹബീബ് റഹ്‌മാൻ, എം.മുസ്തഫ മൗലവി, കെ.എൻ.എം മണ്ഡലം പ്രസിഡൻ്റ് സി. ഹംസ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്തംഗം പി.ടി മുഹമ്മദ് കുട്ടി,  ഗ്രാമപഞ്ചായത്ത് അംഗം പി.ടി.ഹംസ, ബാപ്പു മാസ്റ്റർ, പി.ടി ഫുആദ്, പി.അബ്ദുൽ അസീസ്, പി.ടി അബുബക്കർ സിദ്ധീഖ്, ഹമീദ് പാറക്കൽ, പി.കെ. സതീശൻ, ഡോ.പി.അബ്ദു സലഫി, എ.കെ.എം ഹദിയത്തല്ല, മുജീബ് ഫലക്കി, അലിക്കുട്ടി മാസ്റ്റർ, പി.ടി.സൈതലവി, പി.എം സലിം, എം.എം മുസ്തഫ,  പി.എം മൊയ്തുക്കുട്ടി, എം.ഷംസുദ്ദീൻ, പി.ടി അബ്ദുൽ അസീസ്, അൻഫാസ് റഹ്‌മാൻ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം