കടവല്ലൂർ കല്ലുംപുറത്ത് വാഹനാപകടം : ചാലിശ്ശേരി സ്വദേശിക്ക് ജീവഹാനി.

കോഴിക്കോട് - തൃശൂർ ദേശീയ പാതയിൽ കടവല്ലൂർ കല്ലുംപുറത്ത് കാറും ഓട്ടോറിക്ഷയും ടൂ വീലറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു.  ഇന്ന് (ശനിയാഴ്ച‌) രാവിലെ പത്ത് മണിയോടെയാണ് അപകടം.  

ചാലിശ്ശേരി CSI പള്ളിക്ക് സമീപം താമസിക്കുന്ന ചീരൻ വീട്ടിൽ ബാബുവാണ് (58) മരിച്ചത്. പെയിന്റിംഗ് തൊഴിലാളിയാണ്. 

കൊല്ലത്ത് നിന്നും കുറ്റിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന കാറും ചാലിശ്ശേരി ഭാഗത്ത് നിന്നും കല്ലുംപുറം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളിലേക്കും ഒരു ഓട്ടോറിക്ഷയിലേക്കും ഇടിച്ച് കയറി. അപകടത്തിൽ കാൽനട യാത്രക്കാരി കല്ലുംപുറം സ്വദേശി പ്രഭാകന്റെ ഭാര്യ സുബിതക്ക് (42) പരിക്കേറ്റു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം