അബുദാബി ശക്തി അവാർഡുകൾ വിതരണം ചെയ്തു.

അബുദാബി ശക്തി അവാർഡുകൾ പട്ടാമ്പിയിൽ വിതരണം ചെയ്തു. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ വിതരണോദ്ഘാടനം നിർവഹിച്ചു. 

അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ പി. കരുണാകരന്‍ അധ്യക്ഷനായി.  കവി എന്‍.പ്രഭാവര്‍മ്മ അവാര്‍ഡ് കൃതികള്‍ പരിചയപ്പെടുത്തി. മുഖ്യ രക്ഷാധികാരി ഇ.എന്‍. സുരേഷ് ബാബു, എം.എല്‍.എമാരായ മുഹമ്മദ് മുഹ്‌സിന്‍, പി. മമ്മിക്കുട്ടി, നഗരസഭാധ്യക്ഷ ഒ.ലക്ഷ്മിക്കുട്ടി, പു.ക.സ ജില്ലാ പ്രസിഡന്റ് ഡോ. സി.പി.ചിത്രഭാനു, എം.എ.നാസര്‍, രാജീവ്, മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.

ഈ വര്‍ഷത്തെ ശക്തി ടി.കെ.രാമകൃഷ്ണന്‍ പുരസ്‌കാരം ഡോ.എ.കെ. നമ്പ്യാര്‍ക്കും, ശക്തി തായാട്ട് പുരസ്‌കാരം ഡോ.ടി.കെ. സന്തോഷ് കുമാറിനും, വിജ്ഞാന സാഹിത്യ വിഭാഗത്തില്‍ എം.ജയരാജ്, എ.കെ.പീതാംബരന്‍ എന്നിവര്‍ക്കും, കഥ വിഭാഗത്തില്‍ എം. മഞ്ജുവിനും, ശക്തി എരുമേലി പുരസ്‌കാരം കെ.എസ്.രവികുമാര്‍, കെ.വി.സുധാകരന്‍, ബാലസാഹിത്യ വിഭാഗത്തില്‍ ജി. ശ്രീകണ്ഠന്‍, പായിപ്ര രാധാകൃഷ്ണന്‍, നാടകത്തില്‍ അനില്‍കുമാര്‍ ആലത്തുപറമ്പ്, റഫീഖ് മംഗലശ്ശേരി, നോവല്‍ വിഭാഗത്തില്‍ എസ്. മഹാദേവന്‍ തമ്പി, അമ്പികാസുതന്‍ മങ്ങാട്, കവിതക്ക് എം.ഡി. രാജേന്ദ്രന്‍, പ്രത്യേക പുരസ്‌കാരത്തിന് എം.വി. ജനാര്‍ദ്ദനന്‍, കെ.ആര്‍.അജയന്‍, ഗിരിജ പ്രദീപ് എന്നിവര്‍ ഏറ്റുവാങ്ങി.

അബുദാബിയിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ അബുദാബി ശക്തി തിയറ്റേഴ്‌സ് ഏര്‍പ്പെടുത്തിയതാണ് അബുദാബി ശക്തി അവാര്‍ഡുകള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം