കുന്നംകുളത്ത് അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. ഒഡീഷ സ്വദേശി പിൻ്റു (18) ആണ് മരിച്ചത്. മദ്യലഹരിയിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
ആറ് പേർ ചേർന്ന് മദ്യപിക്കുന്നതിനിടെ സംഘത്തിലെ ഒരാൾ ബിയർ കുപ്പി പൊട്ടിച്ച് പിൻ്റുവിൻ്റെ ശരീരമാകെ കുത്തുകയായിരുന്നു. പരിക്കേറ്റ പിൻ്റുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തിൽ കുന്നംകുളം പൊലീസ് നാലുപേരെ കസ്റ്റഡിയിലെടുത്തു. പൊലീസിനെ കണ്ടതോടെ ഒരാൾ ഓടി രക്ഷപ്പെട്ടു. രക്ഷപ്പെട്ട ആൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
Tags
Crime ക്രൈം
