പട്ടാമ്പി എം.ഇ.എസ് ആർട്സ് ആൻ്റ് സയൻസ് കോളേജ് പ്രിൻസിപ്പലും ഗവ.സംസ്കൃത കോളെജ് അറബി വിഭാഗം മുൻ അധ്യക്ഷനുമായ ഡോ.പി. അബ്ദു രചിച്ച അസ്സാഖാത്തു സ്സിറാഇയ്യ ഫിൽ മൻദൂരിൽ ഇസ്ലാമി (കാർഷിക സംസ്കാരം ഇസ്ലാമിക കാഴ്ചപ്പാടിൽ) എന്ന അറബി പുസ്തകത്തിൻ്റെ കവർ പ്രകാശനം നടന്നു.
പെരിന്തൽമണ്ണ പി.ടി.എം ഗവ.കോളെജ് അറബിക് റിസർച്ച് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.വി.മുഹമ്മദ് നൂറുൽ അമീൻ കവർ റിലീസിംഗ് നിർവ്വഹിച്ചു. പട്ടാമ്പി ഗവ. സംസ്കൃത കോളെജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ പ്രൊഫ.എം.ആർ രശ്മി, വൈസ് പ്രിൻസിപ്പൽ ഡോ. രാജലക്ഷ്മി, ഐ.ക്യു.എ.സി കോഡിനേറ്റർ ഡോ.വി.എ റഷീദ്, അറബി വിഭാഗം മേധാവി ഡോ.എ.മുഹമ്മദ് ഷാ, അറബിക് അലുംനി പ്രസിഡൻ്റ് എഞ്ചി. അബ്ദുല്ല, സെക്രട്ടറി ഇ.മുഹമ്മദ് ജുമാൻ, അസോസിയേറ്റ് പ്രൊഫസർമാരായ കെ.ബി. റോയ്, ഡോ.വി.എം ഉമർ, ഡോ.കെ.എ ഹമീദ്, ഡോ. ഖാലിദ്, കോളെജ് യൂണിയൻ ചെയർമാൻ നന്ദകിഷോർ തുടങ്ങിയവർ പങ്കെടുത്തു.
കോട്ടക്കൽ അറേബ്യൻ ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം നവംബർ 5 മുതൽ യു.എ.ഇയിൽ നടക്കുന്ന നാൽപ്പത്തിനാലാമത് ഷാർജ ഇൻ്റർനാഷണൽ ബുക്ക് ഫെയറിൽ പ്രകാശിതമാവും. ഡോ.പി.അബ്ദുവിൻ്റെ മൂന്നാമത്തെ പുസ്തകമാണിത്.
