പട്ടാമ്പിക്കാരൻ തേജസ് ശ്രദ്ധേയ വേഷത്തിൽ എത്തുന്ന പാതിരാത്രി വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും.
ഇന്നലെ സിനിമയുടെ ടീസർ പുറത്തിറങ്ങി.
നവ്യ നായരും സൗബിൻ ഷാഹിറും പോലീസ് വേഷത്തിൽ എത്തുന്ന 'പാതിരാത്രി'യിൽ റോബി എന്ന കഥാപാത്രത്തെയാണ് തേജസ് അവതരിപ്പിക്കുന്നത്.
ഡോ. കെ.വി അബ്ദുൽ നാസറും ആഷിയ നാസറും ചേർന്ന് ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ
നിർമ്മിച്ച 'പാതിരാത്രി' റതീനയാണ് സംവിധാനം ചെയ്യുന്നത്. സിനിമയിൽ ഹരിശ്രീ അശോകൻ, ഇന്ദ്രൻസ് തുടങ്ങിയ വൻ താരനിരയുമുണ്ട്.
റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് ഇ.കെ ബാബുവിൻ്റെ മകനാണ് യുവനടൻ തേജസ്.
Tags
സിനിമ
