നാഗലശ്ശേരി ഗവ.ഹൈസ്കൂളിൽ നിന്നും വിരമിച്ചവരും സ്ഥലം മാറിപ്പോയവരും ചേർന്ന് വിവിധ വികസന പദ്ധതികൾ സമർപ്പിച്ചു.
സയൻസ് ലാബ്, ഹാൻഡ് ബോൾ കോർട്ട്, കുട്ടികളുടെ പാർക്ക് എന്നിവയാണ് അധ്യാപക കൂട്ടായ്മ സമ്മാനമായി നൽകിയത്.
പാലക്കാട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എ.ഷാബിറ ടീച്ചറും, ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി ഷാനിബ ടീച്ചറും സംയുക്തമായി പദ്ധതികളുടെ സമർപ്പണം നിർവഹിച്ചു. പഞ്ചായത്ത് മെമ്പർ അസീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. എ.ഇ.ഒ കെ.പ്രസാദ് മാസ്റ്റർ, ബി.പി.സി ദേവരാജൻ മാസ്റ്റർ തുടങ്ങിയവരും നാട്ടുകാരും പങ്കെടുത്തു.
Tags
Education
