വേങ്ങശ്ശേരി എൻ.എസ്.എസ് ഹൈസ്കൂളിൽ നടന്ന ദേശീയ തപാൽ ദിനാചരണം ഒറ്റപ്പാലം തപാൽ ഡിവിഷൻ മാർക്കറ്റിംഗ് എക്സിക്യുട്ടീവ് എം.ജി രോഹിത് ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.
പുലാപ്പറ്റ പോസ്റ്റ്മാസ്റ്റർ അബ്ദുൾ റഹീം, ഒറ്റപ്പാലം സിസ്റ്റം അഡ്മിനിസ്ട്രേറ്റർ പി.അനീഷ്, സ്കൂൾ ലീഡർ കെ.ജിഷ്ണ, പി.ഹർഷ, കെ.അനശ്വര, കെ.നമിത, എൻ.ദിയ, കെ.ശിവനന്ദന, ആർ.നിവേദ്യ, സി.ആർദ്ര, എസ്.അഖില എന്നിവർ സംസാരിച്ചു.
തപാൽ വകുപ്പിൻ്റെ വിവിധ സേവനങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർ ക്ലാസെടുത്തു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാന വിതരണവും നടത്തി.
Tags
Education
