സി.എച്ച് അനുസ്മരണം

സി.എച്ചിനെപ്പോലെ ബഹുമുഖ പ്രതിഭയായ ഒരു രാഷ്ട്രീയക്കാരൻ കേരളത്തിലുണ്ടായിട്ടില്ലെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് മരക്കാർ മാരായമംഗലം പ്രസ്ഥാവിച്ചു. 

കേരളത്തിൽ ഒട്ടുമിക്ക വകുപ്പുകളും സി.എച്ചിന് കൈകാര്യം ചെയ്യാനായി. ഇടപെട്ട മേഖലയിൽ എല്ലാം കയ്യൊപ്പ് ചാർത്താനുമായി. കേരളത്തിൽ ഇന്ന് കാണുന്ന വിദ്യാഭ്യാസ മുന്നേറ്റത്തിന് അടിത്തറപാകിയത് സി.എച്ച് മുഹമ്മദ് കോയയാണ്. സി.എച്ച് കണ്ട സ്വപ്നമാണ് ഇന്ത്യയിൽ തന്നെ ആദ്യമായി സാങ്കേതിക സർവ്വകലാശാല ആരംഭിക്കാൻ കേരളത്തെ പ്രാപ്തമാക്കിയതെന്നും മരക്കാർ പറഞ്ഞു. പട്ടാമ്പി ശിഹാബ് തങ്ങൾ ഹാളിൽ മുസ്ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡണ്ട് ഇ. മുസ്തഫ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി.ഹംസ അനുസ്മരണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എ.എം.എ കരീം,  സെക്രട്ടറിയേറ്റ് അംഗം എം.എ സമദ്, ജില്ലാ ഭാരവാഹികളായ കെ.ടി.എ ജബ്ബാർ, പി.ടി മുഹമ്മദ്,  വി.എം മുഹമ്മദലി മാസ്റ്റർ, സി.എ സാജിത്, സംസ്ഥാന പ്രവർത്തകസമിതി അംഗങ്ങളായ കെ.പി വാപ്പുട്ടി, അബ്ദുൽ റഷീദ് തങ്ങൾ പട്ടാമ്പി, അഡ്വ. മുഹമ്മദലി മാറ്റാംതടം, മണ്ഡലം ട്രഷറർ കെ.കെ.എം ഷരീഫ്, ദുബായ് കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡണ്ട് വി.മുഹമ്മദ് പട്ടാമ്പി, കെ.ടി കുഞ്ഞുമുഹമ്മദ്, ടി.പി ഉസ്മാൻ, കെ.എം മുഹമ്മദ്, മുസ്തഫ പോക്കുപ്പടി, അലി കുന്നുമ്മൽ, സി. അബ്ദുൽസലാം, കെ കുഞ്ഞാപ്പു, അഡ്വ.എ.എ ജമാൽ, പി.ഉമ്മർ, ഇസ്മായിൽ വിളയൂർ, പി.കെ.എം ഷഫീക്, മുനീറ ഉനൈസ് എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം