തൃത്താല ബ്ലോക്ക് പഞ്ചായത്ത് കൂടല്ലൂർ ഹൈസ്കൂളിൽ ടോയ്ലറ്റ് കോപ്ലക്സും വിശ്രമമുറിയും നിർമ്മിച്ചു.

തൃത്താല ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപ ചെലവിട്ട് കൂടല്ലൂർ ഹൈസ്കൂളിൽ പുതിയ ടോയ്ലറ്റ് കോപ്ലക്സും പെൺകുട്ടികളുടെ വിശ്രമമുറിയും നിർമ്മിച്ചു. ഇതിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ.വി.പി റജീന നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി അധ്യക്ഷനായിരുന്നു.

2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് 20 ലക്ഷം രൂപയുടെ 2 ടോയ്ലറ്റ് കോപ്ലക്സുകൾ നിർമ്മിച്ചത്. ബ്ലോക്ക് പരിധിയിലെ മുഴുവൻ ഹൈസ്കൂളുകളിലും വിശ്രമമുറികൾ ഒരുക്കുന്നതിൻ്റെ  ഭാഗമായാണ് കൂടല്ലൂരിലും  വിശ്രമമുറി ഒരുക്കിയത്.

ആനക്കര പഞ്ചായത്ത് പ്രസിഡൻ്റ് കെ.മുഹമ്മദ്, ബ്ലോക്ക് മെമ്പർ എം.ടി ഗീത, ജനപ്രതിനിധികളായ പി.കെ.ബാലചന്ദ്രൻ, പി.സി രാജു, ടി.സാലിഹ്, സി.കെ അക്ബർ, ഷീന പി. ശങ്കർ, സുപ്രഭ ബാബുരാജ്, കെ.സലീം, കുട്ടി കൂടല്ലൂർ, പി.പി ഹമീദ്, പി.പി നിഹാൽ, ടി.രാജേഷ്, സുര മലമക്കാവ് എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം