സംസ്ഥാനത്ത് ഡിസം.9, 11 തീയതികളിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത് 72,005 സ്ഥാനാർഥികൾ.
ഇതിൽ 37,786 പേർ വനിതകളാണ്. 34,218 പുരുഷന്മാരും ഒരു ട്രാൻസ്ജെൻഡർ സ്ഥാനാർഥിയും മത്സര രംഗത്തുണ്ട്.
തെരഞ്ഞെടുപ്പ് നടക്കുന്ന 1,199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാർഡുകളിലെയും സ്ഥാനാർഥികളുടെ അന്തിമ പട്ടിക വന്നതോടെ പ്രചാരണം ഉച്ചസ്ഥായിയിലേക്ക് നീങ്ങി.
പല വാർഡുകളിലും വിമതരും സ്വതന്ത്രരും മുഖ്യധാരാ പാർട്ടികൾക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.
Tags
Election
