മങ്ങാട് കരിക്കോട് അപ്പോളോ ജംഗ്ഷന് സമീപം താമസിക്കുന്ന കവിത (46) യാണ് വീട്ടിനുള്ളിൽ അതിക്രൂരമായി കൊല്ലപ്പെട്ടത്.
പ്രതിയായ മധുസൂധനൻ പിള്ളയെ (54) കിളിക്കൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
ഇന്ന് പുലർച്ചെയോടെയാണ് അരും കൊല നടന്നത്. സംഭവ സമയത്ത് വീട്ടിൽ ഇവരുടെ മകളുമുണ്ടായിരുന്നു.
കൊലപാതകം കണ്ട മകൾ പേടിച്ച് പുറത്തേക്ക് ഓടി അയൽക്കാരെ വിവരം അറിയിച്ചു. ഓടിയെത്തിയ അയൽക്കാരാണ് സംഭവം പൊലീസിൽ അറിയിച്ചത്. കശുവണ്ടി വ്യാപാരവുമായി ബന്ധപ്പെട്ട ഇടനിലക്കാരനാണ് മധുസൂദനൻ പിള്ള.
Tags
Crime ക്രൈം
