ബാലറ്റ് പേപ്പര്‍ അച്ചടി തുടങ്ങി

തദ്ദേശസ്ഥാപന പൊതുതിരഞ്ഞെടുപ്പിനുള്ള പോസ്റ്റല്‍ ബാലറ്റ് പേപ്പറുകളുടെയും വോട്ടിങ് യന്ത്രങ്ങളില്‍ പതിപ്പിക്കുന്ന ബാലറ്റ് ലേബലുകളുടെയും അച്ചടി വിവിധ സര്‍ക്കാര്‍ പ്രസ്സുകളില്‍ ആരംഭിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു.

ഗ്രാമപഞ്ചായത്തുകള്‍, മുന്‍സിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളില്‍ വെള്ള നിറത്തിലും, ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് പിങ്ക് നിറത്തിലും, ജില്ലാ പഞ്ചായത്തുകളിലേക്ക് ആകാശനീല നിറത്തിലുമാണ് ബാലറ്റ് പേപ്പറുകളും ബാലറ്റ് ലേബലുകളും അച്ചടിക്കുന്നത്.

തിരുവനന്തപുരം മണ്ണന്തല ഗവ. പ്രസ്സ് (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലാ പഞ്ചായത്തുകള്‍, തിരുവനന്തപുരം ജില്ലയിലെ ഗ്രാമ - ബ്ലോക്ക് പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍), തിരുവനന്തപുരം ഗവ. സെന്‍ട്രല്‍ പ്രസ്സ് (കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലാ പഞ്ചായത്തുകള്‍, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ഗ്രാമ - ബ്ലോക്ക് പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍), തിരുവനന്തപുരം ഗവ. സ്റ്റാമ്പ് മാനുഫാക്ച്ചറി പ്രസ്സ് (ഇടുക്കി ജില്ലാ പഞ്ചായത്ത്), വാഴൂര്‍ ഗവ. പ്രസ്സ് (കോട്ടയം ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും), എറണാകുളം ഗവ. പ്രസ്സ് (എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും), 

ഷൊര്‍ണ്ണൂര്‍ ഗവ. പ്രസ്സ് (പാലക്കാട്, മലപ്പുറം ജില്ലകളിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും), കോഴിക്കോട് ഗവ. പ്രസ്സ് (കോഴിക്കോട് ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും), വയനാട് ഗവ. പ്രസ്സ് (വയനാട് ജില്ലയിലെ ഗ്രാമ - ബ്ലോക്ക് പഞ്ചായത്തുകള്‍. മുനിസിപ്പാലിറ്റി), കണ്ണൂര്‍ ഗവ. പ്രസ്സ് (കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഗ്രാമ - ബ്ലോക്ക് പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍) എന്നിവിടങ്ങളിലാണ് ബാലറ്റ് പേപ്പറുകളും ബാലറ്റ് ലേബലുകളും അച്ചടിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം