ചാലിശ്ശേരി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ എച്ച്.എസ്.എസ് വിഭാഗം വിദ്യാർത്ഥികൾ എപിതീമിയ പ്രോജക്റ്റിന്റെ ഭാഗമായി രാജ്യത്തെ മുൻനിര വിദ്യാഭ്യാസ- ഗവേഷണ സ്ഥാപനമായ ചെന്നൈ ഐ.ഐ.ടി ക്യാമ്പസ് സന്ദർശിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ഡോ. സജീന ഷുക്കൂർ, അധ്യാപകരായ ഹംസ, രാധിക എന്നിവരുടെ നേതൃത്വത്തിൽ 51 ഓളം വിദ്യാർത്ഥികളാണ് രണ്ട് ദിവസത്തെ പഠന യാത്രയിൽ പങ്കെടുത്തത്.
വിദ്യാർത്ഥികൾക്ക് ശാസ്ത്ര- സാങ്കേതിക രംഗത്തിലെ നവീന ഗവേഷണങ്ങൾ, ലാബുകളിലെ പ്രവർത്തന രീതികൾ, സ്റ്റാർട്ടപ്പ് സംരംഭങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ പരിചയപ്പെടുത്തലും ഐ.ഐ.ടി വിദ്യാർത്ഥികളുമായുള്ള സംവാദങ്ങളും പ്രോഗ്രാമിന്റെ ഭാഗമായി നടന്നു.
ഉയർന്ന വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സും ഉണ്ടായി. ഇൻക്യൂബേഷൻ സെൻ്ററായ സി.എഫ്.ഐ, ഹെറിറ്റേജ് സെൻ്റർ, രസതന്ത്ര വിഭാഗം, എന്നിവ സന്ദർശിച്ചു.
ഡിഫറൻഷ്യൽ സ്കാനിംഗ് കലോറി മീറ്റർ, ഇൻഡക്റ്റീവ് ലി കപ്പിൾഡ് പ്ലാസ്മ ഒപ്റ്റിക്കൽ എമിഷൻ സ്പെക്ട്രോമീറ്റർ, കോൺഫോക്കൽ രാമൻ മൈക്രോസ്കോപ്പ്, എന്നിവയുടെ പ്രവർത്തനങ്ങൾ കണ്ടു മനസ്സിലാക്കി.
എൻ.എം.ആർ ടെക്നീഷ്യൻ ഭാസ്കർ, ഗവേഷക വിദ്യാർത്ഥിനി എസ്.നൂർജി, സുന്ദർ, ഉഷ, മമത എന്നിവർ വിദ്യാർത്ഥികളെ നയിച്ചു.
എപിതിമിയ പ്രോജക്റ്റിന്റെ ഭാഗമായി കഴിഞ്ഞ മാസങ്ങളിൽ വിദ്യാർത്ഥികൾ ഫാം, കേരള ഹൈക്കോടതി എന്നിവ സന്ദർശിച്ചിരുന്നു.
