പത്തനംതിട്ടയിൽ സ്‌കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ സംഭവത്തിൽ മരണം രണ്ടായി.

രണ്ടാം ക്ലാസിൽ പഠിക്കുന്ന ആദിലക്ഷ്മിക്ക് പിറകെ നാല് വയസുകാരനായ യദുകൃഷ്ണ‌നും മരിച്ചു. 

ഓട്ടോറിക്ഷ തോട്ടിൽ വീണതിനെ തുടർന്ന് യദുവിനെ കാണാതായിരുന്നു. അധ്യാപിക സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന്  ഫയർ ഫോഴ്സ‌് യൂനിറ്റ് വീണ്ടും നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ ജഡം കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിയ ശേഷമാണ് രണ്ടാം ക്ലാസുകാരി ആദിലക്ഷ്‌മി മരണപ്പെട്ടത്. 

ഇന്ന് പകൽ നാലരയോടെ സ്കൂളിൽ നിന്ന് കുട്ടികളുമായി പുറപ്പെട്ട ഓട്ടോ റോഡിൽ പാമ്പിനെ കണ്ടതിനെ തുടർന്ന് വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. 

കരിമാൻതോട് തൂമ്പാക്കുളം  തോട്ടിലേക്ക് ഓട്ടോ മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവർ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം