പാമ്പിനെ കണ്ട് വെട്ടിച്ച ഓട്ടോ തോട്ടിൽ വീണ് ബാലിക മരിച്ചു.

പത്തനംതിട്ടയിൽ സ്‌കൂൾ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് വിദ്യാർഥിനി മരിച്ചു. 

ശ്രീനാരായണ സ്കൂളിൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന ആദിലക്ഷ്‌മി (7) യാണ് മരിച്ചത്. ഇന്ന് പകൽ നാലുമണിയോടെയാണ് അപകടം. സ്‌കൂളിൽ നിന്ന് കുട്ടികളുമായി പോയ ഓട്ടോയാണ് മറിഞ്ഞത്.

റോഡിൽ പാമ്പിനെ കണ്ടതിനെ തുടർന്ന് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് കരിമാൻ തോട് തൂമ്പാക്കുളം  തോട്ടിലേക്ക് ഓട്ടോ മറിയുകയായിരുന്നു.

ഹൈറേഞ്ച് പ്രദേശത്തു നിന്ന് വീണ ഓട്ടോ താഴേക്ക് മലക്കം മറിഞ്ഞ് വീഴുകയായിരുന്നു. അപകടം നടന്നയുടൻ കുട്ടികളെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ആദിലക്ഷ്മ‌ി മരിച്ചത്. ഡ്രൈവർക്കും മറ്റു കുട്ടികൾക്കും പരിക്കുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം