മഞ്ഞുമ്മൽ ബോയ്സ് ഫെയിം അജയൻ ചാലിശ്ശേരിക്ക് ജന്മനാട് നൽകിയ സ്നേഹാദരം വർണ്ണാഭമായി

ക്യാൻവാസിൽ നിറക്കൂട്ട് ചാലിച്ച് കലാസംവിധായകൻ അജയൻ ചാലിശ്ശേരിക്ക് നാടിൻ്റെ സ്നേഹാദരം. കലാസംവിധാനത്തിന് സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ച അജയൻ ചാലിശ്ശേരിയെ ജന്മനാട് ഒന്നടങ്കം ആദരിച്ചു.

ചാലിശ്ശേരി മെയിൻ റോഡ് സെൻ്ററിൽ നിന്ന് തുറന്ന ജീപ്പിൽ വാദ്യമേളങ്ങളോടെയാണ് അജയനെ മിനി അൻസാരി വേദിയിലേക്ക് സ്വീകരിച്ചത്. തുടർന്ന് നടന്ന പൊതു സമ്മേളനം സിനിമ സംവിധായകൻ സജിൻ ബാബു ഉദ്ഘാടനം ചെയ്തു. പി.ബി സുനിൽ കുമാർ അധ്യക്ഷനായി. മഞ്ഞുമ്മൽ ബോയ്സ് ഗുണകേവിലെ ആഴങ്ങളെക്കുറിച്ച് നടന്മാരായ കുട്ടൻ, സുബാഷ് എന്നിവർ സംസാരിച്ചു.

തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി, പഞ്ചായത്ത് പ്രസിഡൻ്റ് റംല വീരാൻകുട്ടി, കെ.പി.സി.സി. നിർവ്വാഹക സമിതിയംഗം സി.വി ബാലചന്ദ്രൻ,  സംഘാടകർ എന്നിവർ  ചേർന്ന് അജയന് ചാലിശ്ശേരിക്ക് പൗരാവലിയുടെ ഉപഹാരം സമ്മാനിച്ചു.

രാവിലെ നടന്ന ചിത്രകലാ ക്യാമ്പ് പ്രശസ്ത സിനിമ നടനും സംവിധായകനുമായ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചിത്രകാരൻ ബസന്ത് പെരിങ്ങോടിന് അജയൻ ചാലിശ്ശേരി ക്യാൻവാസ് കൈമാറിയാണ് പരിപാടി തുടങ്ങിയത്. ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ മണികണ്ഠൻ പുന്നക്കൽ നേതൃത്വം നൽകി. ഇരുപതിലേറെ പ്രശസ്ത കലാകാരന്മാർ  ക്യാമ്പിൽ ക്യാൻവാസ് സ്വീകരിച്ചു.

ചിത്രരചനാ ക്യാമ്പിൽ പങ്കെടുത്ത ചിത്രകാരന്മാർക്കും, റിയൽ മഞ്ഞുമ്മൽ ബോയ്സിനും ഉപഹാരം നൽകി. പുതുതായി തെരഞ്ഞെടുത്ത തൃത്താല ബ്ലോക്ക് പ്രസിഡൻ്റ് പി.ആർ  കുഞ്ഞുണ്ണി, ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് റംല വീരാൻകുട്ടി എന്നിവർക്ക് അജയൻ മെമൻ്റോ നൽകി.

പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി.കെ.സുനിൽ കുമാർ, ടി.കെ സുധീഷ് കുമാർ, ബ്ലോക്ക് മെമ്പർന്മാരായ ഹുസൈൻ പുളിയഞ്ഞാലിൽ, അഖില ജീവൻ, രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ സംസാരിച്ചു.

സംഘാടക സമിതി ചെയർമാൻ മണികണ്ഠൻ പുന്നയ്ക്കൽ, കൺവീനർ വി.കെ സുബ്രമണ്യൻ, കെ.കെ പ്രഭാകരൻ, ഇ.കെ മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം