പി.ആർ കുഞ്ഞുണ്ണി തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്.

തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി എൽ.ഡി.എഫിലെ പി.ആർ കുഞ്ഞുണ്ണിയെ തിരഞ്ഞെടുത്തു. നറുക്കെടുപ്പിലൂടെയാണ് സ്ഥാനലബ്ധി. എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ തുല്യ സീറ്റുകൾ നേടിയതോടെ (8+8) യാണ് നറുക്കെടുപ്പ് വേണ്ടി വന്നത്.

ബ്ലോക്ക് പഞ്ചായത്ത് തലക്കശ്ശേരി ഡിവിഷനിൽ നിന്നും വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി ബാവ മാളിയേക്കലായിരുന്നു എതിർ സ്ഥാനാർത്ഥി. കൂറ്റനാട് ഡിവിഷനിൽ നിന്നും വിജയിച്ച പി.ആർ കുഞ്ഞുണ്ണി കഴിഞ്ഞ ഭരണസമിതിയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റായിരുന്നു.

കഴിഞ്ഞ തവണ രണ്ട് അംഗങ്ങൾ മാത്രമാണ് യു.ഡി.എഫിനുണ്ടായത്. ഇത്തവണ എട്ടിലെത്തി. ബ്ലോക്ക് ഭരണം കയ്യാളാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു യു.ഡി.എഫ് നേതൃത്വം. എന്നാൽ ഭാഗ്യം തുണച്ചില്ല.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം