കാട്ടുപന്നിയെ തുരത്താൻ കർഷകർ കാവലിരിക്കുന്നു

തൃത്താല പഞ്ചായത്തിലെ ഞാങ്ങാട്ടിരി പടിഞ്ഞാറൻ പാടശേഖരത്തിലെ കതിരണിഞ്ഞ അഞ്ച് ഏക്കറോളം നെൽ വയൽ വരമ്പിലാണ് കാട്ടുപന്നി ശല്യം തടയാൻ കർഷകർ ഉറക്കമൊഴിഞ്ഞ് കാവലിരിക്കുന്നത്. 

രണ്ടാം വിളയായി ഉമ നെൽ വിത്താണ് കൃഷി ചെയ്തിട്ടുള്ളത്. മകര കൊയ്ത്തിന് ഒരുങ്ങുന്ന കർഷകർക്ക് ഏറെ നാളായി പന്നിശല്യമുണ്ട്. വയലിൽ പന്നികൾ ഓടി വിളയാടിയതിനാൽ കതിരെല്ലാം നിലംപൊത്തിയ സ്ഥിതിയിലാണ്. 

കാട്ടുപന്നികൾ നെല്ലു കൊയ്യുന്നത് തടയാൻ രാത്രി കാവലിരിക്കുന്ന കർഷകർ പടക്കം പൊട്ടിച്ചാണ് അവയെ തുരത്തുന്നത്. പ്രതിസന്ധികൾ നേരിട്ടും ദീർഘകാലമായി കാർഷിക രംഗത്ത് ഉറച്ചുനിൽക്കുന്ന കറൊള്ളി രാമചന്ദ്രൻ, മഞ്ഞാമാരിൽ വാസു, ശങ്കര കുമാർ കറൊള്ളി, കെ.പി അയ്യപ്പൻ, പി.കെ വിജയകുമാർ തുടങ്ങിയവരാണ് നിദ്ര വെടിഞ്ഞ കർഷകർ. 

രാത്രികാല ധനുമാസ ശൈത്യം വകവെക്കാതെയാണ് കർഷകർ കാവൽ തുടരുന്നത്. കൊയ്ത്തു കഴിയുന്നതുവരെ ഇങ്ങനെ കഴിയണമെന്ന അവസ്ഥയിലാണ് കർഷകർ.





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം