പട്ടാമ്പി നഗരസഭയിൽ വൈസ് ചെയർപേഴ്സനായി മുസ്‌ലിം ലീഗിലെ അസ്‌ന ഹനീഫയെ തെരഞ്ഞെടുത്തു.

കോൺഗ്രസിലെ ജിതേഷ് മോഴിക്കുന്നം പേര് നിർദ്ദേശിക്കുകയും ലതാകുമാരി പിന്താങ്ങുകയും ചെയ്തു. എതിരെ മത്സരിച്ച എൽ.ഡി.എഫിലെ പി.കെ കവിതയ്ക്ക് ഒമ്പത് വോട്ട് ലഭിച്ചപ്പോൾ അസ്നയ്ക്ക് 19 വോട്ട് ലഭിച്ചു. ഏക ബി.ജെ.പി അംഗം വിട്ടു നിന്നു.

പട്ടാമ്പി നഗരസഭയിൽ പുതിയതായി രൂപീകരിച്ച ഇരുപത്തിഒമ്പതാം വാർഡ് വള്ളൂർ സെൻ്ററിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അസ്‌ന ഹനീഫ എം.ബി.എ ബിരുദധാരിയാണ്. 

വള്ളൂർ നോർത്ത് ശാഖാ വനിതാ ലീഗ് ജനറൽ സെക്രട്ടറിയായ അസ്‌ന, മുസ്‌ലിം ലീഗ് നേതാവും ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ മേഖലാ പ്രസിഡണ്ടുമായ കല്ലിങ്ങൽ ഹനീഫയുടെ ഭാര്യയാണ്.

രാവിലെ കോൺഗ്രസിലെ ടി.പി ഷാജിയെ ചെയർമാനായി തെരഞ്ഞെടുത്തിരുന്നു. വൈകുന്നേരം മേലേ പട്ടാമ്പി കൂൾ സിറ്റിക്ക് സമീപം സജ്ജമാക്കിയ പ്രത്യേക വേദിയിൽ ഇരുവരും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം