മൂന്നു നാൾ നീണ്ടുനിൽക്കുന്ന വള്ളുവനാട് ഹിന്ദുമത പരിഷത്ത് സമ്മേളനം തൃത്താല യജ്ഞേശ്വരം ശിവക്ഷേത്രത്തിലാണ് ഇന്ന് രാവിലെ ആരംഭിച്ചത്.
മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് ദീപ പ്രോജ്വലനം നിർവഹിച്ചു കൊണ്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. വള്ളുവനാട് ഹിന്ദുമത പരിഷത്ത് അധ്യക്ഷൻ ബ്രഹ്മചാരി ടി.കെ വിനയഗോപാൽ അധ്യക്ഷത വഹിച്ചു. സനാതന ധർമ്മ പരിഷത്ത് ആചാര്യൻ ഡോ.ശ്രീനാഥ് കാരയാട്ട് വിശിഷ്ടാതിഥിയായി.
വള്ളുവനാട് ഹിന്ദുമത പരിഷത്ത് ജനറൽ സെക്രട്ടറി കെ.കെ ഹരിദാസ്, സെക്രട്ടറി രാമദാസ്, യജ്ഞേശ്വരം ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ഉണ്ണികൃഷ്ണൻ തുടങ്ങിയർ സംസാരിച്ചു.
രാവിലെ 6 മണിക്ക് മേഴത്തോൾ അഗ്നിഹോത്രി വെള്ളിശൂലം പ്രതിഷ്‌ഠിച്ച ജപപ്പാറയിൽ നടന്ന ദീപസമർപ്പണത്തിന് ശേഷം ഡോ.ശ്രീനാഥ് കാരയാട്ട് ആചാര്യനായി. നിരവധി ഭക്തർ പങ്കെടുത്ത മഹാസുദർശന യജ്ഞം നടന്നു.
ഉദ്ഘാടന സഭയ്ക്ക് മുന്നോടിയായി ജൂന അഖാഡയുടെ ദക്ഷിണ ഭാരതത്തിലെ പ്രഥമ മഹാ മണ്‌ഡലേശ്വറായ സ്വാമി ആനന്ദവനം മഹാരാജിനെ തൃത്താല മാരിയമ്മൻ ക്ഷേത്രത്തിൽ നിന്നും താലപ്പൊലിയോടും വാദ്യമേളങ്ങളോടും മറ്റു കലാരൂപങ്ങളോടും കൂടി യജ്ഞേശ്വരം ക്ഷേത്രത്തിലെ വേദിയിലേക്ക് തുറന്ന ജീപ്പിൽ ആനയിച്ചു.
തിരുവാതിരക്കളി, അദ്ധ്യാത്മിക സമ്മേളനം, നൃത്തനൃത്യങ്ങൾ എന്നിവയുമുണ്ടായി. സമ്മേളനം ഞായറാഴ്ച സമാപിക്കും.
വീഡിയോ കാണാം...
https://youtu.be/QCF55SjFXZI?si=p3tyFp8jjVd41UPt
