കല്ലടത്തൂർ ഗോഖലെ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ 112ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സമാപിച്ചു.

കവിയും അധ്യാപകനും അക്കാദമി അവാർഡ് ജേതാവുമായ പി.രാമൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ടി.പി പ്രമോദ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. 

ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന ഹയർ സെക്കൻ്ററി അധ്യാപകൻ സി.അബൂബക്കറിന് പി.ടി.എ യാത്രയയപ്പ് നൽകി. 

പടിഞ്ഞാറപ്പാട്ട് ലക്ഷ്മി ദേവി അപ്പിശ്ശിയുടെ പേരിൽ കുടുംബം ഏർപ്പെടുത്തിയ 21 സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. 

ഹയർ സെക്കൻ്ററി വിഭാഗം എൻ.എസ്.എസ് കുട്ടികൾ തയ്യാറാക്കിയ 'ദേശനാഴിക' പ്രകാശനം ചെയ്തു.  

കെ.പ്രമോദ്, പി.വി റസിയ, ജിതേന്ദ്രൻ കോക്കാട്,  സി.അബൂബക്കർ, മനോജ് എസ് കൃഷ്ണൻ, എം.കെ ഉണ്ണികൃഷ്ണൻ, ഡോ.സതീഷ് തുടങ്ങിയവർ സംസാരിച്ചു.

'രംഗ് രേസ 2026' എന്ന പേരിൽ നടന്ന വാർഷികാഘോഷത്തിൽ എഴുനൂറോളം കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.

Summary:

The 112th anniversary celebration and farewell ceremony of Gokhale Govt. Higher Secondary School, Kalladathur concluded. 

Poet, teacher and Academy Award winner P. Raman inaugurated the function. PTA President T.P. Pramod Chandran presided over the function. 

PTA gave farewell to Higher Secondary teacher C. Abubakar, who is retiring from service this year.


YouTube Link...

https://youtu.be/gQkeuV8yPf8?si=frnzF9Dv_3zyVToT



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം