നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നേറ്റം ഉണ്ടാവുമെന്ന് എ.ഐ.സി.സി സെക്രട്ടറി പി.വി മോഹൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ പട്ടാമ്പി നിയോജക മണ്ഡലത്തിൽ യു.ഡി.എഫ്‌ വൻ മുന്നേറ്റം നടത്തുമെന്നും പാർലിമെൻ്റ് തിരഞ്ഞെടുപ്പിലും, ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും കോൺഗ്രസിനും, യു.ഡി.എഫിനും ഉണ്ടായ വൻവിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നും  എ.ഐ.സി.സി സെക്രട്ടറി പി.വി മോഹൻ പറഞ്ഞു. 

വോട്ടർ പട്ടിക പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് ഓങ്ങല്ലൂർ, വല്ലപ്പുഴ, പട്ടാമ്പി, മുതുതല മണ്ഡലങ്ങളിലെ കോൺഗ്രസ് ബി.എൽ.എമാർ, ബൂത്ത് പ്രസിഡണ്ടുമാർ, കോൺഗ്രസ് നേതാക്കൾ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം സി.പി മുഹമ്മദ്, കെ.പി.സി.സി ജനറൽ സെക്രട്ടറി വി.ബാബുരാജ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.കെ ഉണ്ണികൃഷ്ണൻ, കമ്മുക്കുട്ടി എടത്തോൾ, കെ.പി.സി.സി അംഗം സി.സംഗീത, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.രാമദാസ്, മണ്ഡലം കോൺഗ്രസ്‌ പ്രസിഡണ്ടുമാരായ ഉമ്മർ കിഴായൂർ, ഇ.പി.യൂസഫ്, രൂപേഷ്, സൈദ് കോടനാട്, കെ.വി കബീർ, പട്ടാമ്പി നഗരസഭ ചെയർമാൻ ടി.പി. ഷാജി, പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു സന്തോഷ്, കെ.പി മണി നേതാക്കളായ കെ.ആർ നാരായണസ്വാമി, ജിതേഷ് മോഴിക്കുന്നം, കെ.ബഷീർ, ത്രിതല പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ, ബ്ലോക്ക് - മണ്ഡലം ഭാരവാഹികൾ, പോഷക സംഘടന നേതാക്കൾ എന്നിവർ  സംസാരിച്ചു.

Summary:

AICC Secretary P.V. Mohan said that the UDF will make a big move in the Pattambi constituency in the assembly elections and that the huge victory achieved by the Congress and the UDF in the parliamentary elections and the three-tier panchayat elections will be repeated in the assembly elections.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം