മലപ്പുറത്ത് കല്യാണ വീട്ടിൽ പായസം ഉണ്ടാക്കുന്നതിനായി തയ്യാറാക്കിയ വെന്ത അടയിലേക്ക് വീണ് പൊള്ളലേറ്റയാൾ മരിച്ചു. ചേളാരി പത്തൂര് അയ്യപ്പൻ (56) ആണ് മരിച്ചത്.
ഞായർ പുലർച്ചെ മൂന്നിയൂർ ചേളാരി പാപ്പന്നൂരുള്ള ബന്ധുവിന്റെ കല്യാണ വീട്ടിലാണ് സംഭവം. പാചകത്തിന് സഹായിക്കുന്നതിനിടെ വലിയ ചെമ്പിൽ സൂക്ഷിച്ച അടയിലേക്ക് വീഴുകയായിരുന്നു.
സാരമായി പൊള്ളലേറ്റ അയ്യപ്പനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് (ചൊവ്വ) പകൽ മൂന്നോടെയാണ് മരിച്ചത്. ഏറെ കാലം സ്വകാര്യ ബസിൽ ഡ്രൈവറായിരുന്നു അയ്യപ്പൻ. ചേളാരിയിൽ ഓട്ടോ ഡ്രൈവറായും ജോലി ചെയ്‌തിരുന്നു. നിലവിൽ ചേളാരി വി.എ.യു.പി സ്‌കൂൾ ബസിലെ ഡ്രൈവറാണ്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബുധനാഴ്ച കുടുംബ ശ്മശാനത്തിൽ സംസ്‌കരിക്കും.
ഭാര്യ: സരസ്വതി.
Summary:
A man died after falling into a copper pot prepared for making a stew at a wedding in Malappuram. The deceased has been identified as Chelari Pathoor Ayyappan (56).
The incident took place at the wedding house of a relative of Chelari Papannyur in Munniyur on Sunday morning. He fell into a large copper pot while helping with the cooking.
