സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങളും, ജീവ കാരുണ്യ പ്രവർത്തനങ്ങളും ഒരുമിച്ചു കൊണ്ടു പോകുന്ന ചർക്കയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും, ഇതാണ് ചർക്കയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നതെന്നും കെ.പി.സി.സി വൈസ് പ്രസിഡണ്ട് വി.ടി ബൽറാം പറഞ്ഞു.
ജീവകാരുണ്യ സംഘടനയായ ചർക്ക പട്ടാമ്പി നിയോജക മണ്ഡലത്തിലെ അരയ്ക്ക് താഴെ തളർന്ന 25 പേർക്ക് ഇലക്ട്രിക്ക് വീൽചെയർ നൽകുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അശരണർക്കും, നിരാലംബർക്കും ചർക്ക ഒരു ആശ്രയ കേന്ദ്രമായി മാറുകയാണ്. ചർക്കയുടെ വഴി സ്നേഹത്തിൻ്റെയും ചേർത്തു പിടിക്കലിൻ്റെയുമാണെന്നും അതിന് ഈ സമൂഹത്തിലാകെ വെളിച്ചം നൽകാനുള്ള കഴിവ് ഉണ്ടെന്നും, ചർക്ക സ്നേഹത്തിൻ്റെ രാഷ്ട്രീയമാണ് പങ്കുവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇരുപത് ലക്ഷത്തോളം രൂപ ചിലവഴിച്ച് ഇരുപത്തി അഞ്ച് വൈദ്യുത ചക്ര കസേരകളും ഇരുപത്തി അഞ്ച് സാധാ ചക്ര കസേരകളുമാണ് ചടങ്ങിൽ വിതരണം ചെയ്തത്. നാളിതുവരെയായി ചർക്ക വിവിധ പ്രദേശങ്ങളിൽ ചികിത്സാ സഹായമായി ഇരുപത് ലക്ഷത്തോളം രൂപ വിതരണം ചെയ്തതായി ചർക്ക ചെയർമാൻ റിയാസ് മുക്കോളി പറഞ്ഞു. മുൻ മന്ത്രി ആര്യാടൻ മുഹമ്മദിൻ്റെ നാമധേയത്തിൽ എടക്കര ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ പതിനഞ്ച് ലക്ഷം രൂപ ചെലവഴിച്ച് ആയിരത്തി എണ്ണൂറ് സ്ക്വയർ ഫീറ്റ് ലൈബ്രറി സ്ഥാപിച്ചു. പാവപ്പെട്ട രണ്ട് കുടുംബങ്ങൾക്ക് വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കാൻ സാധിച്ചു.
നൂറ്റി മുപ്പത്തി അഞ്ച് വൈദ്യുത ചക്ര കസേരകളാണ് നാളിതുവരെ വിതരണം ചെയ്തത്. ഇരുന്നൂറ്റി അമ്പത് സാധാരണ വീൽ ചെയറുകളും, പാവപ്പെട്ട രോഗികൾക്കാവശ്യമായ നിരവധി മെഡിക്കൽ ഉപകരണങ്ങളും വിതരണം ചെയ്തിട്ടുണ്ട്. നിരവധിയായ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും സംഘടനക്ക് സാധിച്ചതായി റിയാസ് മുക്കോളി പറഞ്ഞു.
ചടങ്ങിൽ ചർക്ക ചെയർമാൻ റിയാസ് മുക്കോളി അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ സി.പി മുഹമ്മദ് വീൽ ചെയറുകളുടെ സമർപ്പണം നിർവ്വഹിച്ചു. സി.എ.എം.എ കരീം, എം.എ സമദ്, കമ്മുക്കുട്ടി എടത്തോൾ, പി.കെ ഉണ്ണികൃഷ്ണൻ, അഡ്വ:എം.രാമദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.പി രാമദാസ്, എം.രാധാകൃഷ്ണൻ, കെ.പി ബാപ്പുട്ടി, ഇ.മുസ്തഫ, കെ.ആർ നാരായണ സ്വാമി, നീലടി സുധാകരൻ, ബിന്ദു സന്തോഷ്, കെ.പി മണി, ഇസ്മയിൽ വിളയൂർ, ഇന്ദിര ടീച്ചർ, ബേബി ബാബു, ജിതേഷ് മോഴികുന്നം, ജയശങ്കർ കൊട്ടാരത്തിൽ, കെ.പി അലി കുഞ്ഞ്, കെ.പി കമാൽ, രമേശൻ കാങ്കണത്ത്, ഇ.കെ ബാബു, യുഎ.റഷീദ് അസ്ഹരി, ഹസീബ് ഫൈസി വല്ലപ്പുഴ, അൻസാർ ചന്തപുരയിൽ, ഗിരീഷ് പട്ടാമ്പി, എം. സൈനുദ്ദീൻ എന്നിവർ സംസാരിച്ചു.
Summary:
Twenty-five electric wheelchairs and twenty-five regular wheelchairs were distributed at a ceremony held in Pattambi at a cost of about twenty lakh rupees. Chairman Riyaz Mukkoli said that till date, 'Charkha' has distributed about twenty lakh rupees as medical aid in various areas.
