തൃത്താല ഗണപത് ചിത്രകലാ കൂട്ടായ്മയുടെ നേതൃത്വത്തിൽ തലക്കശ്ശേരി ഗ്രാമി ഔട്ട് ഡോർ സ്റ്റുഡിയോയിൽ ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു.
പ്രശസ്ത ചിത്രകാരനും ശിൽപിയുമായിരുന്ന ഗണപതി മാസ്റ്ററുടെ ശിഷ്യരുടെ കൂട്ടായ്മയാണ് ഗണപത്.
ചിത്രകല ജനകീയമാക്കുന്നതിൻ്റെ ഭാഗമായി ഗണപത് വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിച്ചു വരുന്ന എക്സിബിഷൻ്റേയും ക്യാമ്പിൻ്റെയും തുടർച്ചയാണ് ഗ്രാമിയിൽ നടന്നത്.
ഗുരുസ്മരണയിൽ തുടങ്ങിയ ക്യാമ്പിൽ പ്രസിഡണ്ട് രേവതി വേണു അധ്യക്ഷത വഹിച്ചു. വേണു പാലൂർ, എം.എ വേണു, രചന സുരേന്ദ്രൻ, ബസന്ത് പെരിങ്ങോട്, അരുൺ തൃത്താല, മുരളി പട്ടാമ്പി, മണി മുദ്ര, സുധിൽ കുമാർ എന്നിവർ പങ്കെടുത്തു.
സെക്രട്ടറി ശശി കോതച്ചിറ സ്വാഗതവും അജയൻ കൂറ്റനാട് നന്ദിയും പറഞ്ഞു.
Summary:
A painting camp was organized at the Grami Outdoor Studio in Talakasseri under the leadership of the Trithala Ganapath Painting Association. Ganapath is a group of disciples of the famous painter and sculptor Ganapathi Master.
