ഞാങ്ങാട്ടിരി ശ്രീമഹർഷി വിദ്യാലയ സീനിയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻ്റ് ഡോ.ദിനേശ് കർത്ത അധ്യക്ഷത വഹിച്ചു. സ്കൂൾ ചെയർമാൻ ടി.കെ. വിനയഗോപാൽ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി എൻ.എം.വാസുദേവൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി. സ്കൂൾ പ്രിൻസിപ്പൽ എ.വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറി കെ.ചന്ദ്രൻ മാസ്റ്റർ സ്വാഗതവും, വൈസ് പ്രസിഡൻ്റ് കലാമണ്ഡലം പരമേശ്വരൻ നന്ദിയും പറഞ്ഞു.
വത്സല അന്തർജനം (സിനിമ), തൃപ്രങ്ങോട് പരമേശ്വര മാരാർ (വാദ്യകല), കലാമണ്ഡലം പരമേശ്വരൻ (ഓട്ടൻതുള്ളൽ), സുമംഗല (സപ്താഹം), തിച്ചൂർ ശശി (മദ്ദളം), കലാമണ്ഡലം രാധാമണി, ഇന്ദിര സുനിൽ, ആർ.എൽ.വി വിജിത, ആർ.എൽ.വി അശ്വതി (നൃത്തം), കല്ലാറ്റ് ഗോവിന്ദ കുറുപ്പ്, നെല്ലുവായ് ഗോവിന്ദ കുറുപ്പ് (കളമെഴുത്ത് പാട്ട്), തൃത്താല അച്യുത പൊതുവാൾ (സോപാന സംഗീതം), കലാമണ്ഡലം ശാന്തി (മോഹിനിയാട്ടം), മൂത്തമന പരമേശ്വരൻ നമ്പൂതിരി (പാനേംകളി), രൂപേഷ് ഉണ്ണികൃഷ്ണൻ (മൃദംഗം), ഗോപാലകൃഷ്ണൻ നായർ (ശാസ്താംപാട്ട്), നിസരി വാസു (ഓർക്കസ്ട്ര) എന്നിവർക്ക് ക്ഷേത്ര കലാ സംഘം അവാർഡുകൾ നൽകി ആദരിച്ചു.
Summary:
The Kerala Temple Art Association State Conference concluded. The conference held at the auditorium of Sri Maharshi Vidyalaya Senior Secondary School, Nangattiri was presided over by State President Dr. Dinesh Kartha. The school chairman T.K. Vinayagopal inaugurated the event.

