പട്ടാമ്പിയിൽ മലർവാടി 'മഴവില്ല്' ബാലചിത്ര രചന മത്സരം സംഘടിപ്പിച്ചു.

മലർവാടി ബാലസംഘം കേരളയുടെ ആഭിമുഖ്യത്തിൽ പട്ടാമ്പി മൗണ്ട് ഹിറ ഇംഗ്ലീഷ് സ്കൂളിൽ സംഘടിപ്പിച്ച 'മഴവില്ല്' ബാല ചിത്രരചന മത്സരം ശ്രദ്ധേയമായി. പട്ടാമ്പി ഏരിയയിലെ 30 സ്കൂളുകളിൽ നിന്ന് 4 കാറ്റഗറിയിലായി നടന്ന മത്സരത്തിൽ 300 ൽ പരം കുട്ടികൾ പങ്കെടുത്തു.

വിവിധ കാറ്റഗറിയിലായി ജെസ ഐറിൻ, ഫാത്തിമ സിയ, നിദ ഫാത്തിമ, ഫാത്തിമ ഷെസ, ആയിഷ ഷാസ്മിൻ, കദീജ നസ്‌റിൻ, മുഹമ്മദ്‌ ഇഷാൻ, അൽഫിന അലി, ടി.ഹനിയ ഫാത്തിമ, അക്ഷര എം.എസ്, മുഹമ്മദ്‌ അമീർ.കെ.ടി, അഭിനവ് അഭിലാഷ്  എന്നിവർ വിജയികളായി.

വിജയികൾക്ക്‌ മൗണ്ട് ഹിറ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ കെ.ഷംസുദീൻ മെമെന്റൊയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ചടങ്ങിൽ ജമാഅത്തെ ഇസ്ലാമി പട്ടാമ്പി ഏരിയ പ്രസിഡന്റ്‌ പി.എ സലാഹുദ്ധീൻ അധ്യക്ഷത വഹിച്ചു.

മലർവാടി ഏരിയ കൺവീനർ കെ.വി. നാസർ സ്വാഗതവും  ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ഏരിയ കൺവീനർ കെ.സഈദ നന്ദിയും പറഞ്ഞു. രക്ഷിതാക്കൾക്കുള്ള പാരന്റിങ് സെഷന് ഫസീല നേതൃത്വം നൽകി.

ജമാഅത്തെ ഇസ്ലാമി  ഏരിയ സെക്രട്ടറി അബ്ദുറഹ്മാൻ കെ എ, അഷ്‌റഫ്‌ വി, നാസർ കാരക്കാട്, മലർവാടി വനിത ഏരിയ കൺവീനർ നിഷ, ഷൗക്കിയ, സമിത എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Summary:

The 'Rainbow' children's drawing competition organized by Malarvadi Balasangham Kerala at Mount Hira English School, Pattambi, was a notable event. More than 300 children from 30 schools in the Pattambi area participated in the competition, which was held in 4 categories.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം