കെ.എസ്.എസ്.പി.യു തിരുമിറ്റക്കോട് യൂണിറ്റ് വാർഷിക സമ്മേളനം സമാപിച്ചു.

കെ.എസ്.എസ്.പി.യു. തിരുമിറ്റക്കോട് യൂണിറ്റിൻ്റെ 34-ാം വാർഷിക സമ്മേളനവും ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചു. 

ചാത്തന്നൂർ ജി.എൽ.പി. സ്കൂളിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡൻ്റ് കെ.രാവുണ്ണി അദ്ധ്യക്ഷത വഹിച്ചു. തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി വിബിലേഷ് ഉദ്ഘാടനം ചെയ്തു. 

ജോ.സെക്രട്ടറി പി. വിശ്വനാഥൻ അനുശോചനവും സംസ്ഥാന സെക്രട്ടറി എൻ.പി.കോമളം സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. 

യൂണിറ്റ് സെക്രട്ടറി കെ. ഗോപിനാഥൻ പ്രവർത്തന റിപ്പോർട്ടും എ.ശോഭന വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. വാർഡ് മെമ്പർ പി.മണികണ്ഠൻ, സി.ദിനചന്ദ്രൻ, പി. ശിവശങ്കരൻ, കെ.മുരളീധരൻ,  കെ.നബീസ, കെ.പൊന്നമ്മ കെ.ജയശ്രീ, ഡോ.കെ.ആർ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

അംബേദ്കർ അവാർഡ് ജേതാക്കളായ തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് ടി. സുഹറയെയും കെ.രാവുണ്ണിയെയും ആദരിച്ചു. 

പുതിയ ഭാരവാഹികൾ: കെ.രാവുണ്ണി (പ്രസിഡൻ്റ്) ഡോ.കെ.ആർ. ഗോപാലകൃഷ്ണൻ,  കെ.വാസുദേവൻ,  പി.പി.ദേവി (വൈസ് പ്രസിഡൻ്റുമാർ). കെ.ഗോപിനാഥൻ (സെക്രട്ടറി). പി.പി.നന്ദൻ, പി.വിശ്വനാഥൻ, കെ.ജയശ്രീ (ജോ. സെക്രട്ടറിമാർ). എ.ശോഭന (ഖജാൻജി).

Summary:

K.S.S.P.U. Thirumittakode Unit organized its 34th annual conference and general body meeting. The conference organized at Chathannur G.L.P. School was presided over by Unit President K.Ravunni. Thirumittakode Grama Panchayat President K.P. Vibilesh inaugurated it. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം