ഭിന്നശേഷിക്കാരുടെ വീൽചെയർ ശിങ്കാരിമേളം തൃശൂരിന് പുതുമയായി.

പൂരങ്ങളുടേയും പുലിക്കളിയുടേയും നാട്ടിൽ ഭിന്നശേഷിക്കാരുടെ ശിങ്കാരിമേളം പുത്തൻ അനുഭവമായി.

തൃശൂരിൽ നടന്ന കൾച്ചറൽ ക്യാപിറ്റൽ മാരത്തൺ  രണ്ടാം പതിപ്പ് വേദിയിലാണ്  ഭിന്നശേഷി അംഗങ്ങളുടെ വീൽചെയർ ശിങ്കാരിമേളം  അരങ്ങേറിയത്.

തൃശൂർ വടക്കെ സ്റ്റാൻ്റിൽ  പ്രത്യേകം ഒരുക്കിയ വേദിയിൽ ഒരു മണിക്കൂർ നേരം പതിനെട്ട് അംഗങ്ങൾ  ജേഴ്സി അണിഞ്ഞ് കൊട്ടിയ ശിങ്കാരി മേള താളങ്ങൾ കാണികളുടെ മനം കവർന്നു.

പരിമിതികൾ കാറ്റിൽ പറത്തി താള വിഹായസ്സിൽ കൊട്ടിക്കയറിയപ്പോൾ ആസ്വാദകരും മേളത്തിൽ ആടിത്തിമർത്തു. 

2026 തൃശൂർ മാരത്തോണിന്റെ ഭാഗമായി ബാക്ക് ടു ട്രാക്ക്  വീൽചെയർ റൺ എന്ന ഓട്ടത്തിൽ പതിനഞ്ചോളം ഭിന്നശേഷി അംഗങ്ങൾ  പങ്കെടുത്തു.  പങ്കെടുത്തവർക്ക്   മെഡലുകൾ സമ്മാനിച്ചു. 

തൃശൂർ കേന്ദ്രീകരിച്ച്  പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ കലാസംഘടനയായ പൂമ്പാറ്റ ടീം ഫൗണ്ടർ ഡോ.പെപ്പിൻ ജോർജ്, കോഡിനേറ്റർ അർപ്പണ നാരായണൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Summary:

Wheelchair Singkari Melam for the differently-abled is a new experience for Thrissur.

In the land of Poorams and Pulikali, the Singkari Melam for the differently-abled is a new experience.

The wheelchair Singkari Melam for the differently-abled was staged at the second edition of the Cultural Capital Marathon held in Thrissur.

At a specially prepared stage at the Thrissur North Stand, eighteen members dressed in jerseys performed the Singkari Mela rhythms for an hour, captivating the audience.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം