കുമരനെല്ലൂരിൽ കെ.ഗോവിന്ദൻകുട്ടി മേനോൻ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച 15-ാമത് അനുസ്മരണ സമ്മേളനം വി.കെ ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവ്വാഹക സമിതിയംഗം സി.വി. ബാലചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.
മുൻ എം.പി സി.ഹരിദാസ്, സി.എച്ച് ഷൗക്കത്തലി, പി.ഇ.എ സലാം മാസ്റ്റർ, ട്രസ്റ്റ് സെക്രട്ടറി സി.പി. മോഹനൻ, ട്രസ്റ്റ് പ്രസിഡന്റ് പി.വി. അശോക് കുമാർ, പി.വി മുഹമ്മദലി, പി.അബ്ദുള്ള, പി.ഇബ്രാഹിംകുട്ടി, ജില്ലാ പഞ്ചായത്തംഗങ്ങളായ ടി.കെ സുനിൽകുമാർ, പി.പി ഇന്ദിരാദേവി, പഞ്ചായത്തംഗം വി.പി. ഫാത്തിമ, വി. അബ്ദുള്ളക്കുട്ടി, കെ.വിനോദ്, പി.രാജീവ്, സി.കെ.കുഞ്ഞഹമ്മദ് , കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ, ആനക്കര പഞ്ചായത്ത് പ്രസിഡന്റ് പി.എൻ. അംബിക, ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് റംല വീരാൻകുട്ടി, പട്ടിത്തറ പഞ്ചായത്ത് പ്രസിഡണ്ട് കെ.ശശി രേഖ എന്നിവർ സംസാരിച്ചു.
തൃത്താല അസംബ്ലി നിയോജക മണ്ഡലത്തിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ് ജനപ്രതിനിധികളെ ചടങ്ങിൽ ആദരിച്ചു.
Summary:
The nation remembered K.Govindankutty Menon, who was a prominent figure in the public sphere for a long time.
The 15th memorial conference organized by the K.Govindankutty Menon Charitable Trust in Kumaranellore was inaugurated by MP V.K. Sreekandan.
K.P.C.C Vice President V.T. Balram presided over the function. K.P.C.C Executive Committee Member C.V. Balachandran delivered the memorial speech.
