കൂറ്റനാട് പ്രസ് ക്ലബ് ക്രിസ്മസ്- പുതുവൽസര ആഘോഷം സംഘടിപ്പിച്ചു.

പുതുവർഷ പിറവി ദിനമായ വ്യാഴാഴ്ച രാവിലെ പ്രസ് ക്ലബ് ഹാളിൽ നടന്ന ക്രിസ്മസ്- പുതുവൽസര ആഘോഷം തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി കേക്ക് മുറിച്ചു മധുരം പങ്കുവെച്ചും ഐക്യത്തിൻ്റേയും പ്രതീക്ഷയുടെയും പുതുവൽസര സന്ദേശവും നൽകി. മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയാണ് സമൂഹത്തിൻ്റെ കരുത്തെന്ന് അദ്ദേഹം പറഞ്ഞു.

പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് സി.മൂസ പെരിങ്ങോട് അധ്യക്ഷനായി. സീനിയർ അംഗം ടി.വി.എം അലി, സെക്രട്ടറി ഇസ്മായിൽ പെരുമണ്ണൂർ, ട്രഷറർ രഘു പെരുമണ്ണൂർ, കെ.ജി സണ്ണി,  പ്രസാദ് , മുഹമ്മദ് റഹീസ്, പ്രദീപ് ചെറുവാശ്ശേരി, സവിനയ്, എ.സി ഗീവർ ചാലിശ്ശേരി എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം