അടക്കാ കർഷകർക്ക് പുതുവർഷം പ്രതീക്ഷയാകുന്നു; ഉത്തരേന്ത്യയിൽ മലബാർ അടക്കയ്ക്ക് ഡിമാൻ്റ്

കേരളത്തിലെ പ്രധാന അടക്ക വിപണന കേന്ദ്രമായ  ചാലിശ്ശേരി പഴയ അടക്ക കേന്ദ്രത്തിൽ പുതുവർഷ കച്ചവടം  കർഷകർക്ക് പ്രതീക്ഷയായി.

ചാലിശ്ശേരിയിൽ വ്യാഴാഴ്ച പഴയ മാർക്കറ്റിൽ കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നായി കർഷകർ, വ്യാപാരികൾ എന്നിവർ 1500 ചാക്ക് അടക്ക വിൽപനക്കായി  എത്തിച്ചു. രാവിലെ ന്യൂ ഇയർ ആഘോഷത്തിൻ്റെ ഭാഗമായി കേക്ക് മുറിച്ച് മധുരം പങ്കിട്ടു.

1953ൽ ആരംഭിച്ച അടക്ക കേന്ദ്രത്തിൽ  ആദ്യമായി നടന്ന പുതുവർഷ ലേലത്തിൽ   പുതിയ അടക്ക കിലോക്ക് 450, പഴയത് 475 രൂപ നിരക്കിൽ വിൽപന നടന്നു. 97.500 കിലോ (4875 തുലാം) അടക്കയാണ് ലേലം നടന്നത്.

ഉല്പാദനം കുറഞ്ഞതോടെ പ്രാദേശിക അടക്കയുടെ ഡിമാൻ്റ് നിലനിൽക്കുന്നത് കർഷകർക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

അടക്കയുടെ താരിഫ് മൂല്യം മെട്രിക് ടണ്ണിന് 7679 ഡോളറായി നിശ്ചയിച്ച് കേന്ദ്ര സർക്കാർ കഴിഞ്ഞ മാസം വിജ്ഞാപനം ഇറക്കിയിരുന്നു. ഇത് ഇറക്കുമതി നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മലബാർ അടക്ക എന്ന പേരിൽ അറിയപ്പെടുന്ന കേരളത്തിൻ്റെ നാണ്യവിളക്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഇൻഡോർ, കാൺപൂർ, നാഗപൂർ, ഗുജറാത്ത്, മധ്യപ്രദേശ് എന്നിടങ്ങളിൽ വൻ ഡിമാൻ്റാണ് നിലവിൽ ഉള്ളത്.

പുതുവർഷത്തിൽ വില വർദ്ധിക്കുന്നത് പ്രതീക്ഷയാണ് നൽകുന്നതെന്ന് അടക്ക മാർക്കറ്റ് രക്ഷാധികാരി ടി.കെ മാനു താണിയൻ, പ്രസിഡൻ്റ് ഷിജോയ് തോലത്ത് എന്നിവർ പറഞ്ഞു. സെക്രട്ടറി ബാബു കണ്ടരാമത്ത്, വൈസ് പ്രസിഡൻ് സാലിഹ് കാണക്കോട്ടിൽ, ട്രഷറർ എം.എം ഫൈസൽ, പി.പി.യു പ്രസാദ് എന്നിവർ കച്ചവടത്തിന് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം