ചാലിശ്ശേരി പട്ടിശ്ശേരി സുന്നി ബാലവേദി പത്താം വാർഷിക സമ്മേളനം സമാപിച്ചു.

പട്ടിശ്ശേരി  മുനവ്വിറുൽ ഇസ്ലാം മദ്രസ യൂണിറ്റ് സുന്നീ ബാല വേദി പത്താം വാർഷിക സമാപന സമ്മേളനം സമാപിച്ചു. രണ്ടു ദിവസങ്ങളിലായി വിവിധ പരിപാടികളോടെ നടന്ന സമ്മേളനത്തിന്റെ സമാപന സംഗമം പാണക്കാട് സയ്യിദ് നിയാസ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. 

മദ്രസ സെക്രട്ടറി കെ.വി.കെ മൊയ്തുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്വാലിഹ് അൻവരി ചേകന്നൂർ മുഖ്യപ്രഭാഷണം നടത്തി. ഖത്വീബ് സ്വഫ്വാൻ ഹൈതമി, താജുദീൻ ദാരിമി, ശാക്കിർ ദാരിമി, യാസീൻ ഹുദവി, സി.പി കുഞ്ഞുമരക്കാർ ഹാജി, സി.പി അബ്ദുൽ അസീസ്, എ.എം യൂസഫ് ഹാജി, മാളിയേക്കൽ ബാവ ഹാജി, ടി.എം ബാപ്പു മാസ്റ്റർ, സി.പി മൊയ്തുണ്ണി ഹാജി, കോയ ഉണ്ണി ഹാജി, ടി.എം. സുലൈമാൻ ഹാജി, അബ്ദുൽ ഖാദർ ഹാജി, ഹിഷാം, ഷാൻ, മുഹമ്മദ് അനസ് എന്നിവർ സന്നിഹിതരായിരുന്നു. സി.പി ഹൈദർ അലി എസ്.ബി.വി യൂണിറ്റിനെ പരിചയപ്പെടുത്തി.

വാർഷികത്തോടനുബന്ധിച്ച് മദ്രസ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ തയ്യാർ ചെയ്ത എക്സ്പോ ജനശ്രദ്ധയാകർഷിച്ചു. ഇശ്ഖ് മജിലിസിന് മുനീർ അൻവരി പള്ളിപ്പുറം പറവാസ് മദീന ടീം നേതൃത്വം നൽകി. ഹാഫിള് അഹ്മദ് ഖിറാഅത്തിന് നേതൃത്വം നൽകി. ശംസുദ്ദീൻ സൈഫു സ്വാഗതവും ഹുസൈൻ നുജൂമി ആമുഖ പ്രഭാഷണവും സി.പി അൻഷിദ് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം