ഒന്നിലുണ്ട് അഞ്ചു ഗുണം കൗതുകമുണർത്തി മാജിക് ബോക്സ്

അടുക്കളയിലെ രാജാവായി മാറി ഒന്നിൽ അഞ്ച് ഉപയോഗം നൽകുന്ന  ഉല്പന്നവുമായി സരസ് മേള കീഴടക്കുകയാണ് ഇടുക്കി സ്വദേശിനിയായ സൗമ്യ ജിനീഷ്. മരം കൊണ്ട് നിർമ്മിച്ച ചിരവയാണ് മൾട്ടി പർപ്പസുമായി മേളയിലെത്തിയിട്ടുള്ളത്. തേങ്ങ ചിരവാനും, ഇടിയപ്പം, ഇറച്ചി, പച്ചക്കറി എന്നിവ നുറുക്കുന്നതിനും ഇരിക്കാൻ സ്റ്റൂളായും ഉപയോഗിക്കാൻ കഴിയുന്ന വീട്ടമ്മമാരുടെ ജനപ്രീതി നേടിയ ഉല്പന്നം കൂടിയാണിത്. ഈട്ടിയിൽ നിർമ്മിച്ചതിന് 4500 രൂപയും തേക്കിൽ നിർമ്മിച്ച ഉല്പന്നത്തിന് 8500 രൂപയുമാണ് വില.

ഇടുക്കി തൊടുപുഴ വണ്ണപ്പുറം അക്ഷര ജ്യോതി കുടുംബശ്രീയിലെ അംഗമാണ് സൗമ്യ. അഞ്ചാം തവണയാണ് സരസ് മേളയിലെത്തുന്നത്. ആമസോണിലൂടെ ഇതുപോലുള്ള മുപ്പതോളം ഉല്പന്നങ്ങൾ വിൽപ്പന നടത്തുന്ന വിജയരഹസ്യം സൗമ്യ പങ്കുവെച്ചു. ഇൻ്റീരിയർ ഡിസൈനറായ ഭർത്താവ് ജിനീഷിൻ്റെ സഹായത്തോടെയാണ് സംരംഭം ആരംഭിക്കാൻ കഴിഞ്ഞത്. കടുംബശ്രീയുടെ പ്രോത്സാഹനവും ഉണ്ടെന്ന് സൗമ്യ പറഞ്ഞു.

സൗമ്യയുടെ മാജിക് ബോക്സും സ്റ്റാളിൽ കൗതുകമുണർത്തുന്നു. ചിരവയ്ക്കൊപ്പം കത്തി, ചപ്പാത്തി പലക, കട്ടിങ്ങ് ടേബിളും കൂടിയ മാജിക് ബോക്സിന് 1800 രൂപയാണ് വില. ഇത് കൂടാതെ ചപ്പാത്തി പലക , മൊബൈൽ ഹോൾഡർ, ടേബിൾ ടോപ്പ് ചിരവ് എന്നിങ്ങനെ കരകൗശല വസ്തുക്കളും സൗമ്യയുടെ സ്റ്റാളിലുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം