പട്ടാമ്പിയിൽ രണ്ടു നാൾ ഗതാഗത നിയന്ത്രണം

പട്ടാമ്പി നിള ഹോസ്‌പിറ്റൽ - ഷൊർണൂർ ഐ.പി.ടി റോഡിൽ പുനരുദ്ധാരണ പ്രവൃത്തി പുരോഗമിക്കുന്നു.

ഇതിൻ്റെ ഭാഗമായി വാടാനാംകുർശ്ശി പാടം, ഓങ്ങല്ലൂർ പാടം, മേലെ പട്ടാമ്പി സിഗ്നൽ ജംഗ്ഷൻ മുതൽ ഗുരുവായൂർ റോഡ് വരെയുള്ള സ്ഥലങ്ങളിൽ റോഡ് അടച്ചിട്ട് പുനരുദ്ധാരണ പ്രവൃത്തികൾ നടത്തും. 

ആയതിനാൽ 03/01/2026 (ശനി) പുലർച്ചെ 5 മണി മുതൽ 05/01/2026 (തിങ്കൾ) രാവിലെ 8 മണി വരെ പട്ടാമ്പി - കുളപ്പുള്ളി പ്രധാന പാതയിൽ ഗതാഗതം നിരോധിച്ചു. 

പാലക്കാട് ഭാഗത്തു നിന്നും പട്ടാമ്പിയിലേക്ക് വരുന്ന വാഹനങ്ങൾ കുളപ്പുള്ളിയിൽ നിന്ന് തിരിഞ്ഞ് വല്ലപ്പുഴ - മുളയങ്കാവ്- കൊപ്പം - മുതുതല വഴിയും തിരിച്ചും പോകേണ്ടതാണ്. 

പാലക്കാട് ഭാഗത്തുനിന്നും ഗുരുവായൂർ, കുന്നംകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുളപ്പുള്ളി, ചെറുതുരുത്തി, കൂട്ടുപാത വഴിയും, തിരിച്ചും പോകേണ്ടതാണ്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം