സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു



പട്ടാമ്പി ചൈൽഡ് ഡവലപ്പ്മെന്റ് സെന്റർ അമൽ ഇൻക്ലൂസീവ് ലിവിങ് ഹബ്ബും (AILH), കോഴിക്കോട് ആസ്റ്റർ മിംസും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ അപസ്മാര ശസ്ത്രക്രിയ, ന്യൂറോ മെഡിക്കൽ കൺസൾട്ടേഷൻ ക്യാമ്പ് സമാപിച്ചു. 

പട്ടാമ്പി AILH ൽ  നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം പട്ടാമ്പി മുനിസിപ്പൽ ചെയർ പേഴ്സൻ ടി.പി ഷാജി നിർവഹിച്ചു. നഗരസഭ കൗൺസിലർ ശാഹുൽ ഹമീദ് മാനു അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ടി.പി ഉസ്മാൻ, കെ.കെ.എ ഷെരീഫ് കൈപ്പുറം, കെ.പി അലി കുഞ്ഞു എന്നിവർ സംസാരിച്ചു.

പി.യുസുഫ്, എ.കെ.എം റഷീദ്, കെ.പി വാപ്പുട്ടി, ശാഹുൽ, അസറുദ്ധീൻ, കെ.പി സക്കീർ, അബ്ദുറഹ്മാൻ, ഷെജീർ, ഷെമീറ, ശബാന, റഹീന, റിൻഷാ തുടങ്ങിയവർ പങ്കെടുത്തു. പാലക്കാട്‌, മലപ്പുറം, തൃശൂർ ജില്ലകളിൽ നിന്നായി നൂറോളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.

Summary:

The free epilepsy surgery and neuromedical consultation camp, jointly organized by Pattambi Child Development Center, Amal Inclusive Living Hub (AILH) and Aster MIMS, Kozhikode, concluded.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം